(തുടർച്ച)


ചാറ്റൽ മഴ ഞങ്ങളെ സ്വാഗതം ചെയ്തു. സ്റ്റേഷനു പുറത്തുകടന്നു. പാർക്കിംഗ് ഏരിയയിൽ നിന്ന് വണ്ടിയെടുത്തു. പൊട്ടിയ മഡ് ഗാർഡ് ഒരു കയറെടുത്തു കെട്ടി നാട്ടിലേക്ക് തിരിച്ചു.


ക്രമേണ മഴക്കു ശക്തി കൂടി. അത് എനിക്കൊരു റെയിൻ കോട്ട് സമ്മാനിച്ചു. ലൈറ്റ് ഗ്രീൻ നിറത്തിലൊന്ന്! അല്പം മുന്നോട്ട് നീങ്ങി. സമയം ഏറെ വൈകിട്ടും അടക്കാതിരുന്ന ഒരു കൂൾബാറിൽ കയറി. പുറത്ത് മഴ കോരിച്ചൊരിയുന്നുണ്ടായിരുന്നെങ്കിലും ഞാൻ വിയർക്കുകയായിരുന്നു. പാതിരാവിലെ കൂൾ ലൈം ചെറിയതോതിൽ അതിനു ശമനമേകിയതുപോലെ അനുഭവപ്പെട്ടു.


അതിനിടെ വന്ന വയറുവേദനയ്ക്ക് ശമനോപാധിയും അവിടുന്ന് കണ്ടെത്തി. ചെറിയൊരു ഇഞ്ചിക്കഷ്ണം ചോദിച്ചപ്പോൾ പൂവിനു പകരം പൂന്തോട്ടം സമ്മാനിച്ചതു പോലെ തൊലി കളഞ്ഞ ചെറുതായി കഷ്ണിച്ച ഒരുപാട് കഷ്ണങ്ങളും ഉപ്പും കൊണ്ടു തന്നു ആ പാവം അന്യസംസ്ഥാന തൊഴിലാളി. അദ്ദേഹത്തോട് നന്ദി പറഞ്ഞ് അത് ചവച്ചരച്ചു കഴിച്ചു. ശേഷം റെയിൻകോട്ട് ധരിച്ച് വണ്ടിയിൽ കയറി.


വീണ്ടും യാത്ര മഴയത്തുതന്നെ. വഴിയിൽവെച്ച് ജംആക്കിയ മഗ്‌രിബും ഇഷാഉം നിർവഹിച്ചു.


വീട്ടിലെത്താൻ ഇനിയും സഞ്ചരിക്കണം. ഉറക്കം എന്നെ അതിജയിച്ചു തുടങ്ങി. പ്രിയതമന്റെ പുറം ചാരി ചാറ്റൽ മഴയെ സാക്ഷിയാക്കി മയക്കത്തിലേക്ക് വീണു. അങ്ങനെ മണിക്കൂറുകൾ നീണ്ട യാത്രകൾക്കൊടുവിൽ രണ്ടുമണി കഴിഞ്ഞ് സുരക്ഷിതരായി വീടണഞ്ഞു, അൽഹംദുലില്ലാഹ്!


അവിടെ, സുഖസുന്ദരമായ KL 14 യാത്രക്ക് വിരാമം കുറിക്കപ്പെട്ടു. 

2023 ജൂലൈ 2 നായിരുന്നു പ്രസ്തുത സംഭവം.

(അവസാനിച്ചു)


#travelogue 

#kasargod

#muhyidheen

Post a Comment

Share your thoughts

Previous Post Next Post