പേന കയ്യിൽ പിടിച്ചിട്ട്

കടലാസിൽ വല്ലതും പകർത്തിയിട്ട്

ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.

എന്തോ ഒന്ന് അതിൽ നിന്നെല്ലാം മാറ്റിനിർത്തിയതുപോലെ...

ഒരു പക്ഷെ, മടിയെന്ന വില്ലനായിരിക്കാം.

പ്രിയസതീർത്ഥയായിരുന്നവൾ

ഹിജാബ് വിഷയമാക്കി

വരികൾ കുറിക്കാൻ ഏറെ നിർബന്ധിച്ചതാണ്.

പക്ഷേ, ഒന്നും കത്തുന്നില്ല.


മാത്രമല്ല,

വായനയ്ക്കായി

പുസ്തകത്താളു മറിച്ചിട്ടും

ഒരുപാടായിരിക്കുന്നു.

വായനക്കു ലീവെടുത്തതു പോലെ.


ഹേ സ്വത്വമേ...

നിനക്കെന്തു പറ്റി...?

മടി പിടിച്ചിരിക്കുന്നതെന്തിന്?

നഷ്ടം നിനക്കു തന്നെ.

ഇല്ല ഇതു ശരിയാവില്ല.

നീയുണരണം... നീയുയരണം...


ഒടുവിൽ

ഒരു നല്ല പ്രഭാതത്തെ സാക്ഷിയാക്കി

തട്ടത്തിന്റെ വരികൾ ഉയിർ കൊണ്ടു.


ഫലസ്തീനിൽ വംശവെറിയുടെ പുകച്ചുരുളുയരുന്നു.

കരളലിയിക്കുന്ന കാഴ്ചകൾ

അസ്വസ്ഥപ്പെടുത്തുന്ന അലയൊലികൾ

ഹാ... ഹൃദയഭേദകം.


ശഹീദുകൾ നിണം ചിന്തുന്നു.

ഹാഷ്ടാഗുകൾ നിറയുന്നു.

ശഹീദായ പിഞ്ചു പൈതലിനെയേറ്റിയയുമ്മ എന്നെ ഈറനണിയിക്കുന്നു.

അവിടെ വരികൾ പിറവി കൊള്ളുന്നു.



#hijab
# gaza


എല്ലാം കുഞ്ഞു കുഞ്ഞു ശ്രമങ്ങൾ 🤲🏻☺️

ഉപദേശനിർദ്ദേശങ്ങളുമായി കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ 🎀

3 Comments

Share your thoughts

Post a Comment

Share your thoughts

Previous Post Next Post