18-10-23
അണപൊട്ടിയൊഴുകിയ ഉമ്മയുടെ മിഴിനീരിന്
നിനക്കെന്തു വില നൽകാനാകും...?
അവളനുഭവിച്ച മാതൃത്വമാണ്
തകർന്നടിഞ്ഞത്.
അമ്മിഞ്ഞയൂട്ടിയ പൈതലിന്റെ
സുരഭില നിമിഷങ്ങളാണ് ഉറ്റിയുറ്റി വീണത്.
അവൾ കണ്ട നിറമുള്ള കിനാക്കളാണ്
വീണു ചിതറിയത്.
പൊന്നുമോനേയെന്ന് വിളിക്കാൻ
മാറോടു ചേർക്കാൻ
ഇനിയാരുണ്ട്...
കൂട്ടുകാരൊത്ത് കുസൃതി കളിക്കാൻ ഇനിയവനുണ്ടാകില്ല.
കുഞ്ഞിച്ചുവടുകൾ കണ്ട് പുളകിതയാവാൻ ഇനിയവൾക്കാവില്ല.
മാതൃഹൃദയം ഇനി നൃത്തം ചവിട്ടില്ല.
മാനസമുള്ളിൽ തംബുരു മീട്ടില്ല.
എല്ലാം നിശ്ചലം... മൃതിസമാനം...
#freepalestine

Post a Comment
Share your thoughts