കേരള രാഷ്ട്രീയത്തിന് നിസ്തുല സേവനങ്ങൾ സമർപ്പിച്ച സമുദ്ധാരകൻ! സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ (ന:മ)!
ബാഫഖി തങ്ങൾ
ജീവിതം-രാഷ്ട്രീയം-ദർശനം
എഴുതിയത്: മുഹമ്മദ് സാദിഖ് വാഫി ഇടശ്ശേരി
പ്രസ്തുത പുസ്തകവുമായി ബന്ധപ്പെട്ട പ്രീ പബ്ലിഷിംഗ് ബുക്കിംഗ് ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്നുതന്നെ സഹോദരൻ ലുഖ്മാൻ.പി.കെ ഒരു കോപ്പി ഓർഡർ ചെയ്തു.
തൽഫലമായി 2021 ആഗസ്റ്റിൽ വേ ബുക്സ് (WAY BOOKS) പ്രസിദ്ധീകരിച്ച ഗ്രന്ഥം 2021 സെപ്റ്റംബർ 23ന് വീട്ടിലെത്തി. അൽഹംദുലില്ലാഹ്.
പിന്നീട് 2022 ലാണ് ഞാൻ വായിക്കുന്നത്. ബാഫഖി തങ്ങളുടെ നാമധേയത്തിൽ നിലകൊള്ളുന്ന വളവന്നൂർ ബാഫഖി യത്തീംഖാനക്ക് കീഴിലുള്ള ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ അധ്യാപനവൃത്തിയിലേർപ്പെട്ട സമയമായിരുന്നു അത്. എന്റെ പ്ലസ് ടുവും യുജിയും പ്രസ്തുത സ്ഥാപനത്തിൽ തന്നെയായിരുന്നു.
തീർച്ചയായും ഈ ഗ്രന്ഥം തങ്ങളെക്കുറിച്ച് വ്യക്തവും വിശാലവുമായ വീക്ഷണങ്ങൾ കൈമാറുന്നു. അവിടുത്തെ ജീവിത രാഷ്ട്രീയ ദർശനങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നു. തങ്ങളുടെ ഓരോ വാക്കുകളും നീക്കങ്ങളും അർത്ഥ ഗർഭമായതും ആഴമേറിയതുമാണെന്ന് ബോധിപ്പിക്കുന്നു.
അവസാനം, 'ഇതിഹാസങ്ങൾ അരങ്ങൊഴിയുന്നു' എന്ന ഭാഗം ഞാനറിയാതെ തന്നെ എന്റെ മിഴികളെ ഈറനണിയിച്ചു, ഏതൊരു വായനക്കാരനെയും പോലെ.
ഇന്ന് ജനുവരി 19!
ബാഫഖി തങ്ങളുടെ വിയോഗത്തിന് അര നൂറ്റാണ്ട് തികയുന്നു. അല്ലാഹുവേ മഹാന്മാരോടൊപ്പം ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ ആമീൻ.
#bafakhythangal
#waybooks
Super
ReplyDelete🥰🥰🥰
Deleteآمين يا رب العالمين
ReplyDeletePost a Comment
Share your thoughts