വഫിയ്യ സംസ്ഥാന കലോത്സവം-2022, ബി സോൺ-സെക്കൻഡ് റണ്ണറപ്പ്!!!

അതു ബാഫഖി പൊരുതി നേടിയതു തന്നെയാണ്. നോ ഡൗട്ട്... വഫിയ്യ സ്റ്റുഡൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസ് പൂർവ്വ വിദ്യാർത്ഥിനിയുമായ ഹഫ്‌സത്ത്.പി എന്നവർ കമൻറ് ചെയ്ത വാക്കുകൾ പൂർവ്വ-പശ്ചിമ ചക്രവാളങ്ങളിൽ അലയടിക്കുന്നുണ്ട്. അതു മറ്റൊന്നുമല്ല, *മാഷാ അല്ലാഹ്, ശക്തമായ പോരാട്ട വീര്യം... അണിയറ പ്രവർത്തനം ഗംഭീരം...*

2022-23 അധ്യായന വർഷാരംഭം മുതൽതന്നെ ബാഫഖി വഫിയ്യ കോളേജ് സ്റ്റാഫുകളും വിദ്യാർത്ഥി യൂണിയൻ ഫലാഹും രാവും പകലും സംസ്ഥാന കലോത്സവത്തെ നിശ്വസിച്ചിരുന്നു. തത് സംബന്ധമായി ധാരാളം പരിപാടികളും സംഘടിപ്പിച്ചിരുന്നു. ബാഹ്യമായും ആന്തരികമായും അനവധി നിരവധി തയ്യാറെടുപ്പുകളും മുൻപ്രക്രിയകളും നടത്തിയിരുന്നു. എല്ലാം സംസ്ഥാന കലോത്സവത്തിൽ ക്യാമ്പസിന്റെ നാമം ഉയർന്നു കേൾക്കുന്നതിനുവേണ്ടി!

ഈ വർഷത്തെ ക്യാമ്പസ് ആർട്സ് ഫെസ്റ്റ് നടത്തിയ പ്രഥമ വഫിയ്യ കോളേജ് ബാഫഖിയാണ്. അതിനു മുന്നോടിയായി തംഹീദിയ്യ- ആലിയ തലത്തിൽ ക്ലാസുകൾ തമ്മിൽ മിനിഫെസ്റ്റും നടത്തി ശ്രദ്ധ നേടിയിരുന്നു. നിതാന്തമായ ഈ ശ്രമങ്ങളുടെ എല്ലാം ലക്ഷ്യം മുൻപ് പ്രതിപാദിച്ചതുപോലെ ഒന്നുമാത്രം, ബാഫഖിയുടെ യശസ്സ് വീണ്ടും വാനോളം ഉയർത്തുകയെന്നതു തന്നെ!

ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത് എ & ബി സോൺ തലത്തിലാണെന്നും ബാഫഖിയടങ്ങുന്ന സോണിന്റെ മത്സരവേദി വളവന്നൂർ ബാഫഖി യതീംഖാന ക്യാമ്പസാണെന്നും പ്രഖ്യാപിച്ചപ്പോൾ ആവേശവും വാശിയും പതിന്മടങ്ങായി ഉയർന്നു. തത്ഫലമായി ബാഫഖി വഫിയ്യ കുടുംബമൊന്നടങ്കം പരിശീലനത്തിൻ്റെയും പരിശ്രമത്തിന്റെയും പുതിയ ഗാഥകൾ രചിക്കുകയായിരുന്നു.

ഫെസ്റ്റിനോടനുബന്ധിച്ച് പുതുതായി രൂപീകരിക്കപ്പെട്ട ബൂസ്റ്റിംഗ് കമ്മിറ്റിയെ വർണ്ണിക്കാനും കൃതജ്ഞത രേഖപ്പെടുത്താനും എൻറെ തൂലിക അശക്തമാണ്. മാഷാ അല്ലാഹ്, മത്സരാർത്ഥികളും അല്ലാത്തവരുമായ ക്യാമ്പസിലെ ഒരു കൂട്ടം മുതിർന്ന വിദ്യാർത്ഥിനികൾ.... രാപ്പകൽ ഭേദമന്യേ തനിക്കുവേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ക്യാമ്പസിന് വേണ്ടിയും അവർ ഓടി നടന്നു. പരിപൂർണ്ണ വിജയം ഉറപ്പിക്കുന്നതിന് വേണ്ടി, എത്തിപ്പിടിക്കാവുന്ന സർവ്വ സ്രോതസ്സുകളും എല്ലാതരത്തിലും അവർ അന്വേഷിച്ചുകണ്ടെത്തുകയും സജ്ജമാക്കുകയും ചെയ്തു. ഇതിനെല്ലാം പകരമായി അവർക്കെന്തു നൽകാനാകും....? മറ്റൊന്നുമല്ല, മികച്ച റിസൾട്ടുകൾ തന്നെ!

വിജയമോ പരാജയമോ ആകട്ടെ, ഓരോ റിസൾട്ട് വരുമ്പോഴും ഇക്കൂട്ടരിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞത് ദർശിക്കാനായി. ചെറുതും വലുതുമായ പ്രതിസന്ധികളും വിഷമങ്ങളും വരുമ്പോൾ ഇവർ അങ്ങേയറ്റം അസ്വസ്ഥരാകുന്നതും കണ്ടറിഞ്ഞു. അല്ലാഹുവേ ഇരുലോകത്തും വിജയം നൽകണേ ആമീൻ.

മത്സരാർത്ഥികളുടെ പോരാട്ടവീര്യം..., അതു പറയേണ്ടതില്ലല്ലോ. തീർച്ചയായും ഓരോ വിദ്യാർത്ഥിനിയും പരിശ്രമിച്ചിട്ടുണ്ട്. പാതിരാ പിന്നിട്ടും പുലർച്ചെ എഴുന്നേറ്റും വായിക്കുകയും എഴുതുകയും പാടുകയും പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടിരുന്നു.Each and everyone was completely dedicated,Masha Allah!

പൊരുതി നേടിയ ഈ ട്രോഫിയിൽ അധ്യാപക-അധ്യാപികമാരുടെ സമർപ്പണവും പിന്തുണയും വെട്ടിത്തിളങ്ങുന്നുണ്ട്. എല്ലായ്പ്പോഴും സർവ്വസഹായങ്ങളുമായി എത്തുന്ന താത്തയുടെയും. 

തീർന്നില്ല, എട്ടാമത് വഫിയ്യ സംസ്ഥാന കലോത്സവത്തിന്റെ അടർക്കളത്തിൽ സധൈര്യം വാശിയോടെ പോരാടിയ ബാഫഖി കിടുക്കാച്ചികളുടെ കയ്യൊപ്പുകളും ചാർത്തപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ബൂസ്റ്റേഴ്സിന്‍റെ വിയർപ്പുകണങ്ങളുടെ ഉപ്പുരസവും അതിനു മാറ്റുകൂട്ടുന്നു.

നാഥാ എല്ലാം നീ സ്വീകരിക്കണെ... മുന്നോട്ടുള്ള ഗമനത്തിന് ഊർജ്ജമാക്കണേ... മുന്നിലുള്ള പാഥേയങ്ങളിൽ കെടാവെളിച്ചമാക്കണേ...

#bafakhy wafiyya
#wafiyya state fest 2022
#byk tutors and pupils
#fest boosting committee
#amna abdurahman😎🙌🏻🫡

2 Comments

Share your thoughts

Post a Comment

Share your thoughts

Previous Post Next Post