2022 ഒക്ടോബർ 21.
എട്ടാമത് വഫിയ്യ സംസ്ഥാന കലോത്സവം നടക്കുകയാണ്.
കോഴിക്കോട് സ്വപ്നനഗരിയിൽ വച്ച്.
രാവിലെ നേരത്തെ പുറപ്പെടണം, ചെമ്മങ്കടവ് നിന്ന് ജൂനിയർ സഫ്ന തസ്നിയെയും വിളിച്ച് മലപ്പുറത്ത് എത്തണം, അവിടെനിന്ന് പെരിന്തൽമണ്ണയിൽ നിന്നും വരുന്നവരോടൊപ്പം (ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജിൽ എൻ്റെ സതീർത്ഥരായിരുന്ന ഫാത്തിമ ഹിബ സഈദ്. എപി, ബാസില ഷെറിൻ. കെപി, ജൂനിയർ മാജിദ. പികെ, ബാസിത മണ്ണാർക്കാട്, അഞ്ചങ്ങാടി വഫിയ്യ കോളേജ് വിദ്യാർത്ഥിനി റാഷിദ) കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി യിൽ ജോയിൻ ചെയ്യണം എന്നൊക്കെയായിരുന്നു പ്ലാൻ.
അങ്ങനെയിരിക്കെയാണ് പ്രസ്തുത ദിവസം രാവിലെ ആറര മണിക്ക് അനൂനയുടെ ഉമ്മ സീനത്ത വിളിച്ചത്.ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അനൂന. എൻ്റെ സമീപവാസി കൂടിയാണവൾ.
"റാഷീ, നീ പോകുന്നില്ലെ...?"
"സ്റ്റേറ്റ് ഫെസ്റ്റിനല്ലേ....? ഇൻശാ അല്ലാഹ് പോകുന്നുണ്ട്.. പുറപ്പെടാൻ നിൽക്കാണ്. ഇങ്ങള് വരുന്നുണ്ടോ...?"
"ആ, എനിക്ക് വരണമെന്നുണ്ട്. ഞാൻ മുൻകൂട്ടി അറിയിച്ചിട്ടൊന്നുമില്ല. വീട്ടിൽ അല്പം തിരക്കിലായതിനാൽ അതിനു സാധിച്ചില്ല. അതു കുഴപ്പമുണ്ടോ?"
"അതു സാരമില്ല, നമുക്ക് അറിയിക്കാം. ഇങ്ങള് പോരിൻ."
"എങ്കിൽ റാഷി എപ്പോഴാ ഇറങ്ങുന്നത്? അരമണിക്കൂർ വെയിറ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ നമുക്ക് ഒരുമിച്ചു പോകാം."
"ഞാൻ തനിച്ചല്ല സീനത്താ, അഞ്ചാറു പേർ കൂടെയുണ്ട്."
"ആയിക്കോട്ടെ, അതിനെന്താ... നമ്മുടെ വലിയ വണ്ടിയില് കൊള്ളുമല്ലോ.."
അതെ, സീനത്ത എപ്പോഴും അങ്ങനേ പറയൂ, 'നമ്മുടേത് വലിയ വണ്ടിയല്ലേ... സ്ഥലമുണ്ടല്ലോ...' അല്ലാഹുവേ വലിയ പ്രതിഫലം നൽകണേ ആമീൻ.
അല്ലാഹുവിൻറെ അനുഗ്രഹത്താൽ പലതവണ സീനത്തയുടെ കൂടെ യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഏർട്ടിഗയുടെ സ്റ്റിയറിംഗ് തിരിക്കുന്നത് എല്ലായ്പ്പോഴും അവർ തന്നെ, മാഷാ അല്ലാഹ്. സഹയാത്രികർക്ക് വാഹനത്തിനകത്ത് സ്നേഹത്തിന്റെയും കുശലം പറച്ചിലിന്റെയും വേദിയായിരിക്കും. ചുക്കാൻ പിടിക്കുന്നതും അവർ തന്നെ. യാത്ര അവസാനിക്കുവോളം മുഷിപ്പനുഭവപ്പെടുന്ന പ്രശ്നമേയില്ല.
അൽഹംദുലില്ലാഹ്, വാഹനം റെഡിയായി. ബസ്സിൽ കയറിപ്പറ്റുന്ന ബുദ്ധിമുട്ടോ സീറ്റില്ലാത്ത വിഷമമോ ഒന്നുമില്ല. എല്ലാം സുഖം, സുന്ദരം.
എട്ടുമണിക്ക് പടപ്പറമ്പ് നിന്ന് പുറപ്പെടാമെന്നും സഫ്നയെയും കൂട്ടി വടക്കേമണ്ണ വഴി മലപ്പുറം കുന്നുമ്മലിൽ നിന്നും പെരിന്തൽമണ്ണ ടീമിനെയും എടുത്ത് അതുവഴി പോകാമെന്നുറപ്പിച്ചു. "സീനത്തും വണ്ടിയും ഉണ്ടെങ്കിൽ ഞാനും ഉണ്ടെന്നു" പറഞ്ഞു എൻറെ ഉമ്മയും കൂടെ ചേർന്നു.
8:04am ന് പടപ്പറമ്പ് ടൗണിൽ നിന്നും ഞങ്ങളുടെ യാത്രയാരംഭിച്ചു. സീനത്തയുടെ ചെറിയ മോൻ അമനും കൂടെയുണ്ടായിരുന്നു. മങ്കട ഉപജില്ല ശാസ്ത്രോത്സവം നടക്കുന്നതിനാൽ അവന്റെ സ്കൂൾ അവധിയായിരുന്നു.
ചെമ്മങ്കടവ് നിന്ന് സഫ്നയെയും കുന്നുമ്മലിൽ നിന്ന് അഞ്ചുപേരെയും കയറ്റി പത്തംഗസംഘം സ്വപ്നനഗരിയിലേക്ക്...!
ട്രാവലിംഗ് റൂട്ടെല്ലാം ഡ്രൈവർക്ക് സുപരിചിതമായിരുന്നു. രാമനാട്ടുകര വഴി എരഞ്ഞിപ്പാലം കടന്ന് 10:26 am ന് ഞങ്ങളും എത്തിച്ചേർന്നു, അൽഹംദുലില്ലാഹ്!
അല്ലാഹുവെ ഇത്രയും സുഖ സുന്ദരമായി യാത്രയൊരുക്കിയ ഞങ്ങടെ അനൂനമ്മച്ചിക്ക് ഇഹത്തിലും പരത്തിലും വലിയ പ്രതിഫലം നൽകണേ...വാഹനത്തിലും കുടുംബത്തിലും ബറകത്ത് നൽകണേ.. നമ്മെ വിട്ടു പിരിഞ്ഞ അനൂനയുടെ വന്ദ്യ ഉപ്പയുടെ ഖബ്റിടം സ്വർഗമാക്കണെ.. എല്ലാവരെയും നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണെ ആമീൻ.
#wafiyyafest
#calicut
"Beach ilum koode pokendirnnu appazhe Kozhikode yathra poornnamaavuuu"
ReplyDelete_Zeenatha 🤩
Zeenatha...you are alwayzz great...May Allah shower his blessings thrght your ways ahead ameen
Delete🥰
ReplyDelete🥰🥰🥰
ReplyDeletePost a Comment
Share your thoughts