ബലിപെരുന്നാൾ!
ബല്യ പെരുന്നാൾ തന്നെ!!

സഹനത്തിന്റെയും
പരിത്യാഗത്തിന്റെയും
അർപ്പണബോധത്തിന്റെയും
വിശ്വാസദൃഢതയുടെയും
ഈമാനികാവേശത്തിന്റെയും 
ചരിത്ര ചിത്രണങ്ങളാലും സ്മരണകളാലും, 
തീച്ചൂളയിൽ കാച്ചിയെടുത്ത
മുസൽമാൻ്റെ ആഘോഷം...

അത്യുന്നതമായ ദൈവികാദർശത്തെ
നെഞ്ചോടുചേർത്തി
സത്യപ്രബോധനത്തിനു മുന്നിലെ തടസ്സങ്ങളെ കാറ്റിൽ പറത്തി 
സവീര്യം മുന്നേറിയ 
ഖലീലുള്ളാഹി ഇബ്റാഹീം (അ)....
ഏകനായി, ഹൃദയം ഒരുവനിലർപ്പിച്ച്
ഭൂഖണ്ഡങ്ങൾ താണ്ടിക്കടന്ന 
ആ തിരുപാദങ്ങൾ 
അല്ലാഹു തന്നെ സംരക്ഷിച്ചിട്ടുണ്ട്.
അതാണല്ലോ പരിശുദ്ധ ഹറമിലെ 
മഖാമു ഇബ്റാഹീം....

ത്യാഗസന്നദ്ധതയുടെ 
സ്ത്രീരൂപമായി തിളങ്ങിയ, 
പ്രിയതമന്റെ വിപ്ലവ വീഥിയിൽ 
താങ്ങും തണലുമായി വർത്തിച്ച 
മഹതി ഹാജറ ബീവി (റ)...
കല്ലും മണ്ണും നിറഞ്ഞ 
ചെങ്കുത്തായ സഫാമർവാ മലകൾക്കിടയിലെ 
ഒരു സ്ത്രീയുടെ ഓട്ടത്തിന് 
അല്ലാഹു നൽകിയ
പ്രതിഫലമെന്തെന്നോ....? ലോകാവസാനം വരെ
പുരുഷന്മാർ ഓടട്ടെ എന്നതു തന്നെ!

സ്വയംസന്നദ്ധതയുടെ മാതൃകാപുത്രനായി 
എല്ലാം നാഥനിലർപ്പിച്ച, 
കാരിരുമ്പിനെ പോലും വെല്ലുമാറ്
മനശക്തി കൈവരിച്ച് 
മാതാവിനെയും പിതാവിനെയും സമാശ്വസിപ്പിച്ച 
പൊന്മകൻ ഇസ്മാഈൽ (അ) ...

പരീക്ഷണത്തിന്റെ തീച്ചൂളയിൽ
കനകപഥങ്ങൾ തീർത്ത 
പ്രവാചകകുടുംബത്തിന്റെ
ത്യാഗമരണകളിലൂടെ 
ഒരു പെരുന്നാൾ കൂടി ...

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ
#عيد مبارك
#تقبل الله منا ومنكم 

special thanks to:
adila t akbar

Post a Comment

Share your thoughts

Previous Post Next Post