ദൂരെ നിർമ്മിച്ചു വെച്ചിരിക്കുന്ന കുടവയറൻ മാവേലിമന്നന്റെ ശില്പം കണ്ടപാടെ എൻറെ അധരങ്ങൾ ചലിച്ചു, 'ഇവിടെ വാരിയംകുന്നനെയാണ് പ്രതിഷ്ഠിക്കേണ്ടത്'..
ഒരു പുരുഷായുസ്സു മുഴുവൻ വിശിഷ്യാ യുവത്വത്തിന്റെ ചോരത്തിളപ്പും മലബാറിനും ഇന്ത്യാരാജ്യത്തിനും വേണ്ടി സമർപ്പിച്ച വീരപോരാളി... വെള്ളക്കാരന്റെ മുട്ടു വിറപ്പിച്ച ധീരൻ... അവസാനം, കോട്ടക്കുന്നിന്റെ വടക്കേ ചെരുവിൽ വെച്ച് കണ്ണുചിമ്മാതെ, കൈകളുയർത്താതെ, മൂന്നു വെടിയുണ്ടകളെ ഓരോന്നായി നെഞ്ചുവിരിച്ച് ഏറ്റുവാങ്ങി, പിറന്നനാടിനും ജനതക്കും വേണ്ടി രക്തസാക്ഷിയാവുകയായിരുന്നില്ലേ...!

എ കെ കോഡൂർ രചിച്ച 'ആംഗ്ലോ മാപ്പിള യുദ്ധം 1921' എന്ന ഗ്രന്ഥത്തിൽ നിന്നും റമീസ് മുഹമ്മദ് പകർത്തിയ വരികൾ 'സുൽത്താൻ വാരിയംകുന്നൻ' എന്ന പുസ്തകത്തിൽ കാണാം.
"ജനുവരി 20ന് (21 എന്നാണ് ഹിച്കോക്ക്പറയുന്നത്) രാവിലെ 10 മണിക്ക് കോട്ടക്കുന്നിന്റെ വടക്കേ ചെരുവിൽ മലപ്പുറം മഞ്ചേരി റോഡിൽ നിന്ന് ഒരു വിളിപ്പാടകലെ വെച്ച് ബ്രിട്ടീഷ് പട്ടാളം വാരിയംകുന്നനെ വെടിവെച്ച് കൊന്നു. വെടിവെക്കാനായി മൂന്ന് ഫയറിങ് സ്ക്വാഡ് പോലീസുകാർ ഉണ്ടായിരുന്നു. ആദ്യത്തെ വെടി കൊണ്ടു. രണ്ടാമത്തെ വെടിയിൽ അദ്ദേഹം മുട്ടുകുത്തി ഇരുന്നുപോയി. മൂന്നാമത്തെ വെടിയിൽ അദ്ദേഹം മണ്ണിലേക്ക് വീണു രക്തസാക്ഷിയായി. വെടിയുണ്ടകൾ കൺമുന്നിൽ നിന്നുകൊണ്ട് നെഞ്ചിലേക്ക് തുളച്ചു കയറുമ്പോഴും ആ മനുഷ്യൻ കൈകളൊന്ന് ഉയർത്തിയില്ല, കണ്ണിമ ചിമ്മിയില്ല. അദ്ദേഹം മരണത്തെ സധൈര്യം നോക്കിനിന്നു. ജനുവരി 20ന്,ഇന്ത്യയിൽ ബ്രിട്ടീഷ് പട്ടാളം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം, ഇന്ത്യയിലെ ഒരേയൊരു സമാന്തരഭരണകൂടത്തിന്റെ അമരക്കാരൻ, ഈ ലോകം വെടിഞ്ഞു. കണ്ടുനിന്ന ആളുകളുടെ നയനങ്ങൾ സജലങ്ങളായി...."

അവസാനമായി വല്ല ആഗ്രഹവുമുണ്ടോ എന്ന ഹംഫ്രീസിന്റെ ചോദ്യത്തിന് വാരിയംകുന്നൻ നൽകിയ മറുപടി അദ്ദേഹത്തിൻറെ ധീരതയെയും ശൂര്യത്തെയും ചങ്കൂറ്റത്തെയും ഈമാനികാവേശത്തെയും കാണിക്കുന്നതാണ്. "ഞാൻ നിങ്ങൾ ആളുകളെ വധശിക്ഷക്ക് വിധിക്കുന്നത് കണ്ടിട്ടില്ല. പക്ഷേ ഞാൻ കേട്ടിട്ടുണ്ട്, നിങ്ങൾ ആളുകളെ കൊല്ലുമ്പോൾ കണ്ണ് മൂടിക്കെട്ടി, കൈ പിറകിൽ കെട്ടി, തിരിച്ചുനിർത്തി പിറകിൽ നിന്ന് വെടിവെക്കുകയാണ് പതിവെന്ന്. എന്നാൽ എൻറെ കണ്ണുകൾ തുറന്നു വിടണം, എൻറെ കൈകൾ സ്വതന്ത്രമാക്കി വിടുക. എൻറെ ജീവൻ കളയുന്ന വെടിയുണ്ട പതിക്കേണ്ടത് എൻറെ നെഞ്ചിലായിരിക്കണം. ഞങ്ങൾ മാപ്പിളമാർ പിറകിൽ വെടികൊണ്ട് മരിക്കാറില്ല." 
വാരിയംകുന്നന്റെ ഈ അവസാന ആഗ്രഹം മാർഷൽ ലോ കമാൻഡർ ഹംഫ്രീസ് അംഗീകരിച്ചു.
      മൂന്ന് വെടിയുണ്ടകൾ...         
      നെഞ്ചിലേക്ക്... 
      സധൈര്യം....വീറോടെ....
ആ രക്തം ചിന്തിയ മണ്ണിലാണ് ഞാൻ ഇപ്പോൾ ചവിട്ടിനിൽക്കുന്നത്.

അഞ്ചുമണി കഴിഞ്ഞതിനു ശേഷമാണ് ഞാനും ഇളയ സഹോദരി ആയിശയും അവിടെയെത്തിയത്. പത്തുരൂപയുടെ എൻട്രി ടിക്കറ്റെടുത്ത് അകത്തുകയറി. മുകളിലെത്താൻ ഒത്തിരി സ്റ്റെപ്പുകൾ കയറണം. എല്ലാം ആവേശത്തോടെ കയറിക്കൊണ്ടിരുന്നു. ആർട്ട് ഗാലറി വലതുവശത്ത് കാണാമായിരുന്നു.

പേവ്മെന്റിലൂടെ ഞങ്ങൾ നടന്നുനീങ്ങി. മഴ പെയ്യാത്തതിനാൽ പലയിടത്തും കറങ്ങി നടന്നു.

ഐസ്ക്രീമും പോപ്കോണും ഉപ്പിലിട്ട ഐറ്റംസും ഞങ്ങളെ നോക്കി കണ്ണിറുക്കിക്കൊണ്ടേയിരുന്നു. ഞങ്ങളാകട്ടെ കണ്ട ഭാവം നടിച്ചത് പോലുമില്ല. കാരണം മറ്റൊന്നുമല്ല, ആസ്വദിച്ച് കഴിക്കാനുള്ള സമയം ഞങ്ങൾക്കില്ലായിരുന്നു. ധൃതിയിൽ വാരിവലിച്ചു കഴിക്കാൻ ഞങ്ങൾ ഇഷ്ടപ്പെട്ടതുമില്ല.
ഉച്ചക്ക് 12 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. സഹോദരൻറെ ഭാര്യ ഷാഹിത്തയെയും മോളെയും ഇരുമ്പുഴിയിലെ അവരുടെ വീട്ടിലെത്തിച്ചു. അവിടുന്ന് ബീഫ് മന്തി കഴിച്ചു. മാഷാ അല്ലാഹ്! ഡെലീഷ്യസ്! ശേഷം ആയിഷയുടെ ക്ലാസ്മേറ്റ് നസ്റിനെ സന്ദർശിച്ചു. അവരുടെ ഉമ്മ വിളമ്പിയ ഹോർലിക്സ് നന്നായി കുടിച്ചു. സൂപ്പർ!

എല്ലാം കഴിഞ്ഞ് വൈകിട്ട് 4.45ന്‌ മടക്കയാത്രയാരംഭിച്ചു. പത്തുമിനിട്ടിനകം മലപ്പുറം കുന്നുമ്മൽ ബസിറങ്ങി. ഇനി നാട്ടിലേക്ക് ബസ് കയറണം. മുന്നിൽതന്നെ ബസ് നിൽപ്പുണ്ട്. പക്ഷേ കയറിയില്ല. 
'അഞ്ചുമണിയല്ലേ ആയിട്ടുള്ളൂ, നമുക്ക് കറങ്ങിയിട്ടു പോകാം." രണ്ടുപേരുടെയും തീരുമാനം ഒന്നായിരുന്നു. അങ്ങനെയാണിവിടെയെത്തിയത്.നേരം ഇരുട്ടുംമുമ്പ് വീട്ടിൽ എത്തണം. സമയം വളരെ പരിമിതമാണെന്ന് ചുരുക്കം.

പിന്നെയൊരു കാര്യം, നാട്ടിലെത്താനുള്ള ബസ് ടിക്കറ്റൊഴിച്ച് ഞങ്ങളുടെ കയ്യിൽ ഒന്നുമില്ലായിരുന്നു. കഷ്ടിച്ച് നാല്പതു രൂപ മാത്രം. ഹി...ഹി...

സത്യം പറഞ്ഞാൽ കഴിക്കാനും റൈഡുകളിൽ കയറാനും ആഗ്രഹമില്ലാത്തത് കൊണ്ടല്ല, എല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു. ജീവിതത്തിൽ പലപ്പോഴും അങ്ങനെ സംഭവിക്കാറുണ്ടല്ലോ. ചിലത് ചിലതിനു വേണ്ടി ത്യജിക്കേണ്ടി വരും.
സ്കൂളിൽ പോയിരുന്ന കാലം... ബസ് ടിക്കറ്റിനു വേണ്ടി ഉമ്മ തരുന്ന ഒരു രൂപ കൊണ്ട് മിഠായി വാങ്ങിക്കഴിച്ച് സ്കൂൾവിട്ട് വീട്ടിലേക്കു 'നടന്നു ' വരാറില്ലേ.... ഒരു മിഠായിരുചിക്കു വേണ്ടി കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിക്കുന്ന വലിയ ത്യാഗത്തിന്റെ കഥകൾ എന്നെപ്പോലെ നിങ്ങൾക്കുമുണ്ടാകും.

മിറാക്കിൾ ഗാർഡൻ!! മുമ്പിൽ തന്നെ വലിയ കമാനവും ഗേറ്റുമുണ്ട്. ഗേറ്റ് തുറക്കാൻ ടിക്കറ്റ് കാണിക്കണംപോലും. പ്രവേശന നിരക്ക് എത്രയാണെന്ന് അന്വേഷിക്കാൻ പോലും ഞങ്ങൾ തുനിഞ്ഞില്ല. അതിനു മുൻപിൽനിന്ന് എടുത്ത സെൽഫി കൊണ്ട് തൃപ്തിയടഞ്ഞു. എല്ലാം സ്റ്റാറ്റസുകളിൽ കണ്ടു മടുത്തതല്ലേ,വെറുതെ കയറേണ്ട എന്നെല്ലാം ഡയലോഗടിച്ച് സ്വയം ആശ്വസിച്ചു.

സ്കൈ സൈക്ലിങ്ങും സിപ് ലൈനും ഇരുകണ്ണുകളും വിടർത്തി നോക്കിനിന്നു. അടിപൊളി തന്നെ! എല്ലാം കഴിഞ്ഞ്, കയറിയ സ്റ്റെപ്പുകളത്രയും താഴേക്കിറങ്ങി കൃത്യം ആറുമണിക്ക് പുറത്തേക്കു കാൽവെച്ചു. ഇനി നാട്ടിലേക്ക്...

#kottakkunnu
#malappuram
#ayishapk
#shahidaluqman
#haniyap
#nasrinbinthummar
#sulthanvariyamkunnan
#anglomappilawar1921
#12july2k22



4 Comments

Share your thoughts

  1. എഴുത്ത് 💚🤗
    ഒരു മിഠായി രുചിക്കു വേണ്ടി കിലോമീറ്ററുകളോളം നടക്കുന്ന വലിയ ത്യാഗത്തിന്റെ കഥകൾ.... 🍁

    ReplyDelete
  2. Maa shaa allah... 🤗
    എഴുത്ത് അടിപൊളി... 💚
    ഒരു മിഠായി രുചിക്കു വേണ്ടി കിലോമീറ്ററുകളോളം നടക്കുന്ന വലിയ ത്യാഗത്തിന്റെ കഥ.... 🍁

    ReplyDelete
    Replies
    1. അതൊക്കെയല്ലെ ലൈഫ് അളിയാ

      Delete

Post a Comment

Share your thoughts

Previous Post Next Post