രാവിലെ ഏഴുമണിയോടുകൂടെ സുപ്രഭാതം ദിനപത്രം വീട്ടിലെത്തി.കയ്യിലെടുത്തു വായിച്ചു. പത്രത്തിൻറെ മുഖഭാഗത്ത് തന്നെ ടീസ്റ്റ സെതൽവാദിനെ കാണുന്നുണ്ട്.പോസിറ്റീവ് വൈബല്ല എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി.

അന്നേരം എൻറെ മനസ്സിൽ ഓടിയെത്തിയത് 2021 മാർച്ച് 27 ശനിയാഴ്ച കൊച്ചിയിലെ സംറ ഇൻ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് ബി.കെ.ആർ കോളേജ് ഓർഗനൈസ് ചെയ്ത WOMAN AS A SOCIAL ENGINEER:A VERSATILE PEDESTAL എന്ന വിഷയത്തിലെ അന്താരാഷ്ട്ര സെമിനാർ ആണ്.പ്രസ്തുത പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനകർമ്മം ഓൺലൈനായി നിർവഹിച്ചത് കക്ഷി ആയിരുന്നു.
ഇവർ തന്നെയല്ലേ എന്നുറപ്പിക്കാൻ എൻറെ പഴയ ജേണൽ തുറന്നു നോക്കി.അതെ അവർ തന്നെ!! ഊഹം ശരി തന്നെ!!

ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ടെന്നും താല്പര്യമുള്ളവർക്ക് പങ്കെടുക്കാമെന്നും അധ്യാപകർ അറിയിച്ചു.ഒരുപാട് ആളുകൾ ആവേശത്തോടെ മുന്നോട്ട് വന്നു. കൂട്ടത്തിൽ ഞാനും. പോയാൽ രണ്ടുണ്ട് കാര്യം;അടിപൊളി അന്താരാഷ്ട്ര സെമിനാർ വീക്ഷിക്കാം, യാത്രയും ആകാം.നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യമെന്നു പറഞ്ഞപോലെ...

യാത്രക്ക് വേണ്ടി അഞ്ഞൂറു രൂപ കരുതണം.ഇതുപോലെ ഇനിയൊരു അവസരം ഉണ്ടാകണമെന്നില്ല എന്ന് മനസ്സിലാക്കി രക്ഷിതാക്കളെ കാര്യം ബോധിപ്പിച്ചു.അങ്ങനെ വീട്ടിൽ നിന്നും സമ്മതം ലഭിച്ചു.കൂടെ അഞ്ഞൂറു രൂപയും സെറ്റാക്കി. അൽഹംദുലില്ലാഹ്!

എന്തായാലും പോകണം... അടിച്ചുപൊളിക്കണം... കൂട്ടുകാരോടൊപ്പം... ഞങ്ങൾ സൂപ്പർ സീനിയർ ബാച്ച് ആയതിനാൽ അതിൻറെയൊരു വമ്പും ഇല്ലാതില്ല..

അങ്ങനെയിരിക്കെയാണ് അടുത്ത അറിയിപ്പ് വന്നത്.മറ്റൊന്നുമല്ല,ചുമ്മാ അങ്ങ് കയറിച്ചെല്ലാൻ പറ്റില്ല. സെമിനാറിൽ പങ്കെടുക്കുന്നതിന്റെ ഇന്റൻഷനും പർപ്പസുമൊക്കെ പേഴ്സണൽ അഡ്രസ്സ് വെച്ച് ഇമെയിൽ വഴി അയക്കണമത്രേ.എല്ലാവരുടെയും മുഖം മ്ലാനമായി. കൊച്ചി ട്രിപ്പിന്റെ ആവേശത്തിന് മങ്ങലേറ്റു.

എന്തായാലും കടമ്പ കടക്കാതെ വഴിയില്ല എന്ന് മനസ്സിലായപ്പോൾ അതു മറികടക്കാം എന്നു തീരുമാനിച്ചു.കടലാസും പേനയും എടുത്ത് എഴുതിത്തുടങ്ങി. ഇംഗ്ലീഷിലാണ് തയ്യാറാക്കേണ്ടത് എന്നതും ഒരു വില്ലനായിരുന്നു. എന്നാൽ നമ്മുടെ ആഗ്രഹത്തിന്റെ തീവ്രത അതിനുമപ്പുറമായതിനാൽ അതൊന്നും നമ്മെ അലട്ടിയില്ല.

അങ്ങനെ മാറ്റർ തയ്യാറായി.ഇനി ടൈപ്പ് ചെയ്തു അയക്കണം.ഉടനെ ടൈപ്പാക്കി.സീറ്റുകൾ പരിമിതം എന്ന ലേറ്റസ്റ്റ് ന്യൂസ് കൂടിയായപ്പോൾ കൈവിട്ടുപോയോ എന്ന ആധിയായി.എങ്കിലും മന:ശക്തി വീണ്ടെടുത്ത് ബിസ്മി ചൊല്ലി മെയിൽ ചെയ്തു. നിരാശരാക്കരുതേ എന്ന പ്രാർത്ഥനയും.

അൽപസമയത്തിനുശേഷം ഫോണിൽ ടെക്സ്റ്റ് മെസ്സേജ് എത്തി.ഞാൻ സീറ്റ് ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നതായിരുന്നു അൽഹംദുലില്ലാഹ്!കൂടെ ജൂനിയർ ഫൈസയും(Faiza) ഉണ്ട്.

ഞങ്ങൾ രണ്ടുപേർ മാത്രം എന്തുചെയ്യാൻ...? എങ്ങനെ പോകാൻ...? ആരോടൊപ്പം...?പരിഹാരം ഉണ്ടാകണേ എന്നതായി അടുത്ത തേട്ടം.

ഫലംകണ്ടു.താല്പര്യമുള്ളവർക്കെല്ലാം പോകാവുന്നതാണ്, ഉള്ളവർ തയ്യാറാവുക എന്നു കേട്ടപ്പോൾ ശ്വാസം വീണു. നെഞ്ചിടിപ്പ് നോർമലാവുകയും സന്തോഷം പതിന്മടങ്ങാവുകയും ചെയ്തു.stuffed with happiness...a voyage with beloved teachers...cheerful friends...juniors...

സതീർത്ഥ്യരായ ഹിബ,ബാസില,മാജിദ പർവി, മുഹ്സിന,അനൂന,നൗഫിബ ഇവരെല്ലാമുണ്ട്. പിന്നെ ജൂനിയേഴ്സ് ഒരുപാടുപേരുണ്ട്.യാത്രയിൽ എൻറെ സമീപത്ത് ഫിദ.പിയായിരുന്നു. അവളും ഞാനും വഴിവക്കിലെ പുതുമകളിൽ കണ്ണും നട്ടിരിക്കുകയായിരുന്നു. "തീർച്ചയായും നിങ്ങൾ യാത്രാവിവരണം തയ്യാറാക്കണം" എന്ന അഭിവന്ദ്യഗുരു അടിമാലി മുഹമ്മദ് ഫൈസി ഉസ്താദിൻറെ വാക്കുകൾ മുഖവിലക്കെടുത്ത് ഓരോ സ്ഥലങ്ങളും അവിടുത്തെ മനോഹരമായ കാഴ്ചകളും സ്ഥിതിവിശേഷങ്ങളും അവൾ പകർത്തുന്നുണ്ട്. ഗുഡ്ഗേൾ! ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.

തലേന്ന് രാത്രി തന്നെ ഞങ്ങൾ ബി.കെ.ആർ വഫിയ്യ കോളേജിൽ എത്തിച്ചേർന്നു.സഹപാഠികളായിരുന്ന മറിയം ബഷീറും മുഫീദ മക്കാറും ഞങ്ങളെ സ്വീകരിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു.കുളി കഴിഞ്ഞ് രാത്രി ഭക്ഷണവും നിസ്കാരവും നിർവഹിച്ച് എല്ലാവരും മയക്കത്തിലേക്ക് വീണു.അന്തരീക്ഷം ചൂട് പിടിച്ചതായിരുന്നില്ല.എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഫാൻ നിർബന്ധമായിരുന്നു. അതുകൊണ്ട് ക്ലാസ്മേറ്റ്സിനെയൊക്കെ വിദൂരത്താക്കി ചോട്ടാജൂനിയേഴ്സിനിടയിൽ ഒരു ബെഡ് പിടിച്ച് സുഖമായി ഉറങ്ങി.

അതിരാവിലെ എഴുന്നേറ്റ് സുബ്ഹ് നമസ്കാരശേഷം ചായ കുടിച്ച് ഒരു കുളി കൂടി നടത്തി(വെള്ളം നല്ല തണുപ്പുണ്ടായിരുന്നതിനാൽ മാത്രം) സെമിനാർ ഹാളിലേക്ക് പുറപ്പെട്ടു.

മാഷാ അല്ലാഹ്! ബഡാ കൺവെൻഷൻ സെൻറർ!ഹാൾ മൊത്തത്തിൽ ശീതീകരണം ചെയ്തിട്ടുണ്ട്. ചൂടെടുക്കുന്ന പ്രശ്നമില്ല.ഫാൻ ഉള്ളിടം അന്വേഷിച്ചു നടക്കേണ്ട ഗതികേടുമില്ല. എന്തായാലും വെന്യു അടിപൊളി!!

കയ്യിൽ കരുതിയിരുന്ന രജിസ്ട്രേഷൻ ഫോം കൗണ്ടറിൽ കാണിച്ചു ഒപ്പ് രേഖപ്പെടുത്തി ഉളളിൽ പ്രവേശിച്ചു.INBK166 എന്നു നമ്പറിട്ട എൻ്റെ സ്പെഷ്യൽ ഇരിപ്പിടം എന്നെ പ്രതീക്ഷിച്ചിരിപ്പായിരുന്നു.മേശപ്പുറത്ത്‌ ചില സാധനങ്ങളും ഉണ്ട്.സെമിനാർ ടൈറ്റിൽ പ്രിൻറ് ചെയ്ത ഫയൽ,നോട്ട് പാഡ്, കൊറിക്കാനായി ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറിൽ നട്ട്സ്, ഫ്രൂട്ടി മാംഗോ ഡ്രിങ്ക് തുടങ്ങിയവ. ഫൈസയും കുറച്ചുദൂരെയായി സ്ഥാനം പിടിച്ചിട്ടുണ്ട്.
As one among the spectators of international seminar...

Resplendor ; the shaft of Paradise എന്ന നാമധേയത്തിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര സെമിനാർ,തുടർന്നുള്ള കുടുംബസംഗമം,രണ്ടു ബാച്ചുകൾക്കുള്ള സനദ് ദാനം എന്നീ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നജാത്ത് സ്ഥാപനങ്ങളുടെ മുഖ്യകാര്യദർശി ഡോ:അബ്ദുള്ള മൗലവി നിർവഹിച്ചു. മുസ്ലിംവനിതാകോളേജുകൾ കാലത്തിന്റെ ആവശ്യകതയാണ് എന്ന് അദ്ദേഹം പറഞ്ഞു.

ശേഷം ഒമ്പതു മണിക്ക് സെമിനാർ ആരംഭിച്ചു. പ്രസ്തുത കോളേജ് വിദ്യാർത്ഥിനി വിശുദ്ധ ഖുർആനിന്റെ ഈരടികളാൽ വേദിക്കു തുടക്കം കുറിച്ചു.സി.ഐ.സി വഫിയ്യ കോർഡിനേറ്ററും ഇന്ത്യൻ കൗൺസിലേഴ്സ് അസോസിയേഷൻ അംഗവുമായ ഫാത്തിമ സുഹ്റ വഫിയ്യ എന്നവർ സ്വാഗതമരുളി. ശേഷം ശ്രീമതി ടീസ്റ്റ സെതൽവാദ് ഉദ്ഘാടനഭാഷണം നടത്തി.

തുടർന്ന് വ്യത്യസ്തവിഷയങ്ങളിലായി പത്തോളം സെമിനാർ അവതരണം നടന്നു.എല്ലാം അമ്പരപ്പിക്കുന്നതായിരുന്നു.

സെമിനാർ കോഡിനേറ്റർമാരായ റമീസ വി റഫീഖ്,മാഹിറ അബ്ദുല്ല,ആസിയ ബീവി എന്നീ ബി.കെ.ആർ വിദ്യാർത്ഥിനികളെ നേരിൽ കാണണമെന്നും അഭിനന്ദനങ്ങൾ അറിയിക്കണമെന്നും വിചാരിച്ചിരുന്നു.അവർ വളരെയധികം തിരക്കിലായതിനാൽ അതിനു സാധിച്ചില്ല.

മാസങ്ങൾക്കു മുമ്പ് എടപ്പാൾ കാവിൽപടി ആയുർഗ്രീൻ കൺവെൻഷൻ സെന്ററിൽ വെച്ചു നടന്ന സെമിനാർ-കോൺക്ലേവിൽ വെച്ചാണ് ആദ്യമായി അവരെ കാണാനിടയായത്. മാഷാ അല്ലാഹ്!നല്ല പെർഫോമൻസ് അവർ കാഴ്ചവച്ചിരുന്നു.വലിയ സദുദ്യമത്തിന്റെ കോഡിനേറ്റർമാർ എന്ന നിലയിൽ എനിക്ക് അവരോട് മതിപ്പായിരുന്നു.ഈ വേള പങ്കിടാൻ ജൂനിയേഴ്സായ ഹിസാനയും സജ്ലയും എത്തിയിരുന്നു.നല്ല ഒരനുഭവം എന്നു തന്നെ പറയാം.മഹത്തുക്കളായ ജനപ്രതിനിധികളും പ്രതിഭാധനരായ വാഗ്മികളും ഞങ്ങളോട് സംവദിച്ചു. ശേഷം എൻറെ ഉമ്മയോടൊപ്പം സജ്‌ലയുടെ വീട് സന്ദർശിച്ചതും അവളുടെ ഉമ്മയോടും മറ്റും സംസാരിച്ചതും പലഹാരം കഴിച്ചതും എല്ലാം ഓർമ്മയിൽ പൂർണ ശോഭയോടെ തെളിഞ്ഞു നിൽക്കുന്നു.ഒത്തിരി നന്ദിയുണ്ട്.അല്ലാഹുവേ പ്രതിഫലം നൽകണേ.

അതുപോലെതന്നെ 2020 ഡിസംബറിൽ ബി.കെ.ആർ കോളേജ് തന്നെ സെമിനാറിന്റെ ഭാഗമായി ഒരു വർക്ക്ഷോപ്പ് നടത്തിയിരുന്നു.പ്രസ്തുത പരിപാടിയിൽ zoom വഴി ഞാനും ഭാഗഭാക്കായിരുന്നു.മുസ്തഫ ഹുദവി തെയ്യാല അവർകളായിരുന്നു ഫാക്കൽറ്റി.റിസർച്ച് പേപ്പർ എങ്ങനെയാണ് തയ്യാറാക്കേണ്ടത്, അതിൽ ഉൾക്കൊള്ളിക്കേണ്ട ഘടകങ്ങൾ എന്തെല്ലാം തുടങ്ങിയവ ആയിരുന്നു ചർച്ച ചെയ്തത്.നല്ല ശൈലിയും മികച്ച അവതരണവുമാണ് അദ്ദേഹം കാഴ്ചവെച്ചത്.

വൈകീട്ട് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. എടപ്പള്ളി ലുലുമാൾ ചുറ്റിയടിച്ചു.രണ്ടുപേർ കുറച്ചു സമയത്തേക്ക് മിസ്സിംഗ് വന്നതിനാൽ അല്പസമയം കൂടെ മാളിൽ ചെലവഴിക്കാനായി.അവിടെനിന്ന് നാൽപത് രൂപക്ക് മെട്രോ ട്രെയിൻ വഴി ആലുവയിൽ എത്തി.

ശേഷം തൃശൂർ ശോഭാസിറ്റി കറങ്ങി. അപ്പോൾ നേരം ഇരുട്ടിയിരുന്നു. രാത്രിയിലെ ബസ് യാത്ര കെങ്കേമം തന്നെ. എല്ലാവരും പൂർണ ആവേശത്തിലാണ്.ലുബാബ.കെയോടൊപ്പം കുശലാന്വേഷണം നടത്തിയതും ഹനൂന ബീവിയോടൊപ്പം കളിച്ചതും ഫിദ.സിയോടൊപ്പം മിഠായി വാങ്ങി മൂഞ്ചിയതും....അങ്ങനെയങ്ങനെ...അധ്യാപികമാരായ ശാമില ടീച്ചറും ശാഹിമ ബീവി ടീച്ചറും ഫുൾ സപ്പോർട്ടോടെ കൂടെയുണ്ട്.ക്ലാസ്മേറ്റ്സിനോടൊപ്പം പിന്നെ പറയേണ്ടതില്ലല്ലോ....

അവസാനം പതിവെന്നോണം പുത്തനത്താണി വൈറ്റ് റസ്റ്റോറന്റിൽ കയറി കുഴിമന്തിയും അൽഫാമും അടിച്ചു.പുറത്തിറങ്ങിയപ്പോഴാണ് മർവ്വ മുനീറിനെ കണ്ടത്.എല്ലാവരും ബസ്സിലേക്ക് തിരിച്ചെത്തുന്നേയുള്ളൂ. അൽപനേരം പുറത്ത് അവളുമായി സംസാരിച്ചിരുന്നു.സെമിനാർ ആണ് പ്രതിപാദ്യവിഷയം.ഇടക്ക് എങ്ങനെയോ ബ്ലോഗും കയറിക്കൂടിയത് ഞാൻ ഓർക്കുന്നു.'നമ്മുടെ കോളേജിനും ഒരു ബ്ലോഗ് ആരംഭിക്കണം, നിങ്ങളൊക്കെ അതിൽ എഴുതണം', അവൾ കൂട്ടിച്ചേർത്തു.അധികം വൈകാതെ ഹോസ്റ്റലിൽ തിരിച്ചെത്തുകയും ചെയ്തു.

ഒരുപാട് കഴമ്പുള്ള അനുഭവങ്ങളും ഒത്തിരി നല്ല ഓർമ്മകളും സമ്മാനിച്ച 'അന്താരാഷ്ട്ര സെമിനാർ യാത്രാവിവരണത്തിന്' തൽക്കാലം ഇവിടെ ഫുൾസ്റ്റോപ്പിടുന്നു.ഈ എഴുത്തിന് നിദാനമായത് കഴിഞ്ഞദിവസത്തെ ദിനപ്പത്രമാണെന്നതിൽ സംശയമില്ല.
# സുപ്രഭാതം
    വിളികേൾക്കാൻ...
    വിളിച്ചുണർത്താൻ...

_ശുഭം_

Post a Comment

Share your thoughts

Previous Post Next Post