തികച്ചും അപ്രതീക്ഷിതമായാണ് അവളുടെ വാട്സ്ആപ്പ് സന്ദേശമെത്തിയത്. പത്താംക്ലാസ് കഴിഞ്ഞ് ഡിഗ്രി പൂർത്തീകരിക്കുന്നതു വരെ അവൾ എൻറെ ക്ലാസ്മേറ്റായിരുന്നു.ഇന്ന് അവൾ തിരുവനന്തപുരത്ത് ഹോസ്റ്റലിലാണ്.
"സമയം കിട്ടുന്നതനുസരിച്ച് ഞാൻ എല്ലാം വായിക്കുന്നുണ്ട് ട്ടോ.ബ്ലോഗ് എന്നത് ലേറ്റസ്റ്റ് സ്പേസ് അല്ലെങ്കിലും നിൻ്റെ റൈറ്റിംഗ് അപ്ഡേറ്റഡ് ആക്കിയാൽ മതി.പിന്നെ, നിൻ്റെ സൽമാകറാമയെ വായിച്ചപ്പോൾ എൻറെ മനസ്സിൽ ഓടിവന്നത് നമ്മുടെ ഖദീജയാണ്. നമ്മുടെ അൽവാനിലെ ഖദീജ തന്നെ!"
ഖദീജ എന്ന കഥാപാത്രത്തെ ഓർമ്മയുണ്ടെങ്കിലും അവളുടെ ജീവിതപശ്ചാത്തലവിവരണം ഞാൻ മറന്നുപോയിരുന്നു. ഓർമ്മക്കൂട്ടിലെ ചിലന്തിവലകൾ ഭേദിച്ച് അൽവാനിൻറെ നിറഭേദങ്ങളിലേക്ക് എന്നെ തിരികെകൊണ്ടുവന്നത് അവളാണ്.കൂടെ അധ്യാപികമാരായിരുന്ന ലിനുത്തയെയും ശാമിലത്തയെയും അവൾ പരാമർശിക്കുകയും ചെയ്തു.പതിയെ ഞാനും ഗതകാല സ്മരണകളിൽ മുങ്ങിത്താഴ്ന്നു.
അവളും പലപ്പോഴും എഴുതാറുണ്ട്,അവൾ സൂക്ഷിക്കുന്ന ജേണലുകളിൽ.മറ്റു പലരുടെയും ജേണലുകളിലും അവളെ കാണാം..വരികളായും വരകളായും..!
കൂട്ടത്തിൽ ഒന്ന് താഴെ ചേർക്കുന്നു...
അവൾ ഇനിയും എഴുതട്ടെ...
വളർന്ന് പന്തലിക്കട്ടെ...
സമൂഹത്തിൽ നടമാടുന്ന മനുഷ്യഹീനപ്രവർത്തികൾക്കെതിരെ...
അറമ്പറ്റ മനുഷ്യരഹിത സംസ്കാരത്തിനെതിരെ...
ഒരു നല്ല നാളെയെ വാർത്തെടുക്കാൻ...
ഒരു നല്ല പുലരി കണികണ്ടുണരാൻ...
#adilatakbar
_Keep Going
_Wish You All The Best
Post a Comment
Share your thoughts