തികച്ചും അവിചാരിതമായാണ് അന്നവിടെയെത്തിയതും രാത്രി തങ്ങിയതും.
15/01/23 ഞായർ! വഫിയ്യ പി.ജി യുമായി ബന്ധപ്പെട്ട് കൽപകഞ്ചേരി ബാഫഖി ബി.എഡ് ട്രെയിനിങ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന ഓറിയന്റേഷൻ ക്യാമ്പിനെത്തിയതായിരുന്നു ഞാൻ. സഹപാഠി ഹിബയും കൂടെയുണ്ട്. പിന്നെയുമുണ്ട് പരിചിത മുഖങ്ങൾ.
രാവിലെ പത്തുമണി മുതൽ വൈകീട്ട് നാലുവരെയാണ് ഷെഡ്യൂളറിയിച്ചിരുന്നത് എങ്കിലും സമയം അല്പം വൈകിയാണ് തുടങ്ങിയതും അവസാനിച്ചതും. അസർ നമസ്കാരം കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു, നാട്ടിൽ തിരിച്ചെത്തണമല്ലോ.
ബസ്റ്റോപ്പിൽ വെച്ചാണ് ഹോസ്റ്റൽമേറ്റായിരുന്ന മാജിദ ഹംസയെ കണ്ടത്. അപ്രതീക്ഷിതം! ബി.എഡ് ട്രെയിനിങ് കോളേജിൽ വെച്ചുതന്നെ നടന്ന വഫിയ്യ സ്റ്റുഡന്റസ് ഫെഡറേഷൻ (WSF) പുതിയ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് താൻ ജോലി ചെയ്യുന്ന കണ്ണൂർ വഫിയ്യ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളുമായി എത്തിയതായിരുന്നു അവർ. വീണ്ടും സംഗമിക്കാനായതതിൽ വളരെയധികം സന്തോഷം, അൽഹംദുലില്ലാഹ്!
അവർക്ക് തിരൂരിലേക്കുള്ള ബസ് കിട്ടണം... എനിക്ക് കോട്ടക്കലിലേക്കും. കാത്തിരിപ്പിനൊടുവിൽ അവർ ബസ് കയറി. പക്ഷെ എനിക്കു വഴിയുണ്ടായില്ല. സമയം അഞ്ചരയോടടുത്തു. നാട്ടിലെത്താൻ രാത്രിയാവും. എന്തു ചെയ്യും......
അവസാനം തിരിഞ്ഞു നടന്നു. എങ്ങോട്ടെന്നോ...?മറ്റെങ്ങോട്ടുമല്ല, ബാഫഖി ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിലേക്ക്! ഗൃഹാതുരത്വമുറങ്ങുന്ന ഹോസ്റ്റലിൽ അപ്രതീക്ഷിതമായി ഒരു രാത്രി കൂടി.
ചെന്നു കയറിയതും ആദ്യം കാണാനായത് നസീറത്തയെയായിരുന്നു. പിന്നെ മഹ്സൂമ ടീച്ചർ... സീനിയറായിരുന്ന ഷഹനത്തയും ബേബിയും... അങ്ങനെയങ്ങനെയൊത്തിരി പേർ...
നസീറത്തയുടെ കൂടെ സായാഹ്നം പങ്കിട്ടു. മാറ്റങ്ങൾ സംഭവിച്ച മനോഹരമായ ബാഫഖി ഗാർഡൻ... പുതുതായി നട്ട ചെടികൾ... മുൻപ് ഞാൻ നട്ട ഗന്ധരാജനും അവിടെ നിൽപ്പുണ്ട്. ഐവ! പച്ചക്കറിത്തോട്ടം... വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, പടവലം, പച്ചമുളക്, വെണ്ട, കോവക്ക... ചിക്കു, അരിനെല്ലിക്ക തുടങ്ങിയ ഫലവൃക്ഷങ്ങൾ... എല്ലാം താത്ത പരിചയപ്പെടുത്തി. മാഷാ അല്ലാഹ്! എല്ലാം ഉഷാറാവട്ടെ..
മഗ്‌രിബ് നമസ്കരിച്ചു. സൈനബ് സിൽമിയ കാസർഗോഡ് എന്നവരെ കണ്ടു. യു.ജി മൂന്നാം സെമസ്റ്റർ പരീക്ഷ അഭിമുഖീകരിക്കാനിരിക്കുകയായിരുന്നു അവർ. നന്നായി പഠിക്കണമെന്നും സമയം പാഴാക്കാതെ നോക്കണമെന്നും 'O' (outstanding) വാങ്ങിക്കണമെന്നും ഞങ്ങൾ പരസ്പരം സദുപദേശിച്ചു.
Zainab Silmiya! The Hafizah! Smart n Active! Masha Allah! ഒരു വർഷം മാത്രമേ അടുത്തിടപഴകിയിട്ടുള്ളൂവെങ്കിലും കൂടുതൽ അടുത്തറിഞ്ഞിട്ടുണ്ട്, അൽഹംദുലില്ലാഹ്.
അല്പം കഴിഞ്ഞ് അംന അബ്ദുറഹ്മാൻ വേങ്ങരയെ കാണാനിടയായി. കണ്ടപാടെ രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താണാവോ ആ നിഗൂഢ രഹസ്യം...
"ങ്ങള് ല്ലാരേം ബ്ലോഗിൽ കയറ്റുന്നുണ്ടല്ലേ.. ന്നാല് എന്നേം കയറ്റിക്കോളണം. ഈ വരുന്ന ഇരുപത്തിനാലിനും ഇരുപത്തിയഞ്ചിനും സബബിനു ആറു മാസം തികയുകയാണ്. അപ്പോ ങ്ങള് എഴ്തണം."
ഇതായിരുന്നോ ആനക്കാര്യം... ഞാൻ ചിരിച്ചു കുഴങ്ങി.
ഇൻശാ അല്ലാഹ്, എന്റെ ബ്ലോഗിൽ എന്റെ അംനക്കൊരിടം നൽകണം. അവളുടെ ആഗ്രഹം നിറവേറ്റണമെന്ന് ഞാൻ തീരുമാനിച്ചു.
അംന; പ്ലസ് വൺ അഡ്മിഷൻ എടുത്തതു മുതൽ എനിക്കവളെയറിയാം. എന്റെ സീനിയറായിരുന്ന ഷബീറത്തയുടെ സഹോദരി ഷഹ്റയുടെ പ്രിയ കൂട്ടുകാരിയാണവൾ.
ഇപ്പോൾ എന്റെയും😉.
ക്യാമ്പസ്സിലെ സീനിയർ വിദ്യാർത്ഥിനിയാണവർ. Rashma'am എന്ന അവളുടെ വിളി ഞാൻ ആസ്വദിക്കാറുണ്ട്. അബ്ദുറഹ്മാൻ എന്ന എന്റെ വിളിയും നീ ആസ്വദിക്കുന്നുണ്ടാകുമല്ലോ.
ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല😁. ഞാൻ എനിക്കിഷ്ടമുള്ളതു വിളിക്കും. It's ma choice.. 🙌🏻
അല്പം കഴിഞ്ഞ് പ്ലസ് വൺ-പ്ലസ് ടു ബാച്ചുകാർ ഹോസ്റ്റലിൽ തിരിച്ചെത്തി. കൂട്ടായി ബീച്ചിലേക്ക് യാത്ര പോയതായിരുന്നു അവർ. ബഹുവന്ദ്യരായ അടിമാലി മുഹമ്മദ് ഫൈസി ഉസ്താദാണ് കോർഡിനേറ്റർ. അല്ലാഹുവേ, ആഫിയത്തും ദീർഘായുസ്സും നൽകണേ ആമീൻ. അന്നേരം ഉസ്താദിനെ കണ്ടു. സംസാരിച്ചു. രണ്ടുദിവസത്തോളം ഇവിടെ തങ്ങിക്കോയെന്ന് ഉസ്താദ് സ്നേഹപൂർവ്വം ചേർത്തുപറഞ്ഞു.
ഷഹാമ കൊണ്ടുവന്ന പോപ്കോണും സെവനപ്പും (7 Up) പിന്നെ മാങ്ങ ഉപ്പിലിട്ടതും ആസ്വദിച്ചു കഴിച്ചു. It was soo yummmy! Jazakallah ameen!
Shahama Tirur! The +2 girl! തീർത്തും എന്റെ സ്റ്റുഡന്റ്. എന്നാൽ പലപ്പോഴും mentor-pupil എന്നതിനപ്പുറം സഹോദരങ്ങൾ പോലെയാണ്. അടിയും ചീത്തയും ട്രോളും എല്ലാം പരസ്പരം സഹിക്കണം.. എന്റമ്മോ...watever she is my ഷഹാം ഭായ് 🤙🏻!
ഷഹ്‌മയുമുണ്ടായിരുന്നു തീറ്റപ്പരിപാടിക്ക്. പലപ്പോഴും പലയിടങ്ങളും പല ഉടായിപ്പുകൾക്കും പണ്ടുമുതലേ അവളാണ് കൂട്ട്.
Shahma; she is ma boost n spirit🔥. മുൻപ് നടന്ന കോളേജ് സ്പോർട്സ്മീറ്റിൽ ഞങ്ങളൊരുമിച്ച് ഒരു ഗ്രൂപ്പിനെ പ്രതിനിധീകരിച്ചതും പരസ്പരം എനർജി കൈമാറിയതുമെല്ലാം നിറം മങ്ങാത്ത ഓർമ്മകളാണ്. ഇനിയും അത്തരം അവസരങ്ങൾ തീർക്കണം ഇൻശാ അല്ലാഹ്.
നിബയും ഉണ്ടായിരുന്നു തിന്നാൻ. ക്യാമ്പസ്സിലെ ഒന്നാം വർഷവിദ്യാർത്ഥിനിയാണവർ. പരിശുദ്ധ ഖുർആൻ നെഞ്ചേറ്റിയവർ, മാഷാ അല്ലാഹ്! മുൻപൊരിക്കൽ ഫലാഹ് സ്റ്റോറിൽ വെച്ച് പരിചയപ്പെട്ട അവരോടൊപ്പം സമയം ചെലവഴിക്കാൻ എനിക്കിഷ്ടമാണ്. തമാശകൾ നിരവധിയാണ് നിബയുടെ അടുക്കൽ.
പിന്നെയുമുണ്ടായിരുന്നു ഒരുപാട് പേർ. അതുവഴി വന്നവരും പോയവരുമൊക്കെ...
അവരൊക്കെ കഴിച്ചോ എന്തോ.... ഞാൻ നന്നായി കഴിച്ചു. വഴിവക്കിൽ 'പഠിക്കാതെ വായിക്കുകയായിരുന്ന' സിൽമിയയും നന്നായി കഴിച്ചു.. ഒപ്പം അടിയും ഇടിയും പിടിച്ചുപറിയും എല്ലാം നടന്നു. Sooo sweeet and memorable!!
അല്പം കഴിഞ്ഞ് റമീഷയെത്തി. റാമിഷ് എന്നാണ് ഞാനവരെ വിളിക്കുന്നത്. മുഷ്ടി ചുരുട്ടിയുള്ള high-five ആണ് ഞങ്ങടെ signal 🤜🏻🤛🏻.Trend-addiction മായി ബന്ധപ്പെട്ട് poem എഴുതണമത്രേ... എനിക്കുണ്ടോ അതറിയുന്നു🥴. എന്നാലും എന്തൊക്കെയോ തള്ളി😝..
പിന്നെയും കണ്ടു പലരെയും.. ഷബ്‌ന.. സജ്ല... ഷംസീറ... ഷാന... സഹ്‌ല എ.എം... ലാമിയ... ആഷിദ... ഹനൂന ബീവി.. അൻഷിദ.. സജിയ.. മിൻഹ... ആയിഷ മുഹമ്മദ്... സഫ്ന കെ...ഖദീജ സകിയ്യ... ആയിഷ സാരിയ... മുർഷിദ കെ.ടി...തസ്‌ലീമ... ശബ്നം.... തബ്ഷീറ... അനൂന... ഹിദ ജഹാൻ... ആബിദ ജബിൻ... അങ്ങനെയൊരുപാടുപേർ... തീർച്ചയായും കാണണമെന്ന് കരുതിയ ലുബാനയെയും മർവയെയും കണ്ടതുമില്ല 😕.
സമയം പതിനൊന്നര കഴിഞ്ഞു കാണും. ഉറക്കം വരാത്തതിനാൽ പന്ത്രണ്ടര വരെ പത്രം വായിച്ചു. സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയൽ പേജ് എന്നെ ആകർഷിച്ചു.
****************
നേരം പുലർന്നു.
അല്പം ക്ലാസുകൾ കേട്ടു. ലുബാന പള്ളിപ്പറമ്പ് നാട്ടിലായിരുന്നു. അവർ അന്ന് രാവിലെ ഹോസ്റ്റലിൽ തിരിച്ചെത്തുമെന്നറിയിച്ചിരുന്നു. ഞാനവരെ കാത്തിരുന്നു. ഏകദേശം എട്ടു മണിയോടടുത്ത് അവരെത്തി. എനിക്കുള്ള പുസ്തകവും റുബിക്സ് ക്യൂബും അവർ കൊണ്ടുവന്നുകാണുമോ.... അറിയില്ല... അവർ നേരെ ക്ലാസ്സിലേക്ക് പോയി.
പിന്നീട് ഞാനവരെ കണ്ടതേയില്ല. മുൻപ് അവർ വായിക്കാൻ തന്നിരുന്ന 'ഫീഹി മാ ഫീഹി' തിരിച്ചേൽപ്പിക്കാനായി ഹസ്ന വി.പിയുടെ പക്കൽ ഏല്പിച്ചു. Much obliged Luba for giving me the marvelous opportunity to go through that renowned work of Jalaludheen Rumi❤🔥.
Then I left the hostel at 10:15am.
Bid abide to all and see you all later insha Allah.
Alhamdulillah for everything!
🤓💗😚
ReplyDelete🤓💗😚
Deletehey gud nme plz
Post a Comment
Share your thoughts