ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് ലൈബ്രറി പ്രസിദ്ധീകരിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ജീവചരിത്രഗ്രന്ഥം കഴിഞ്ഞ ദിവസങ്ങളിലായി വായിച്ചു. പലയിടങ്ങളിലും ഈറനണിഞ്ഞു. തങ്ങളുടെ ആത്മാർത്ഥവും നിഷ്കളങ്കവുമായ നീക്കങ്ങളും ഇടപെടലുകളും ദീർഘനേരം ചിന്തിപ്പിച്ചു. റാഷീ, നിനക്കൊക്കെ സാധിക്കുമോ അതിന്?.

തങ്ങളുടെ യാത്രകളെക്കുറിച്ചും അതിൽ പ്രതിപാദിക്കുന്നുണ്ട്. ഏറെ ആഗ്രഹിച്ചതിനുശേഷം അജ്മീർ ദർഗയിലേക്ക് നടത്തിയ യാത്രയെ ഞാനതിൽ വായിച്ചു. താജ്മഹലടക്കമുള്ള പല സഞ്ചാര-സന്ദർശന കേന്ദ്രങ്ങളിലും തങ്ങൾ പോയിട്ടുണ്ട്. എനിക്കും ഒരുനാൾ പോകണമെന്ന ആഗ്രഹം ജനിച്ചു.

അങ്ങനെയിരിക്കെയാണ് ഈ പുസ്തകം ടേബിളിൽ പ്രത്യക്ഷപ്പെടുന്നത്. ഇളയ സഹോദരൻ സിദ്ധീഖ് പി.കെ കൊണ്ടുവന്നതായിരുന്നു അത്.

Come on.... Let's have a Delhi trip....

Post a Comment

Share your thoughts

Previous Post Next Post