" അസ്സലാമു അലൈകും,നാളെ ഞങ്ങൾക്ക് കോമ്പറ്റീഷൻ ഉണ്ട്. അറബിക് എസ്സെ, പോയം....."
ഇത്രയും പറഞ്ഞപ്പോഴേക്കും ഗതകാലസ്മരണകൾ മനസിൽ തികട്ടി വന്നു. ഞാൻ ഉള്ളറിഞ്ഞു ചിരിച്ചു. കൂടെ അവളും...

മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ നാളെ പ്രോഗാമുകൾ നടക്കുന്നുണ്ട്. സോൺ കലോത്സവത്തിൽ കോളേജിനെ പ്രതിനിധീകരിച്ച് മത്സരിക്കേണ്ടവരെ കണ്ടെത്തുന്നതിനുള്ള സെലക്ഷൻ റൗണ്ട്. സോൺ കഴിഞ്ഞാൽ പിന്നെ സ്റ്റേറ്റ് ലെവൽ!

ഉമ്മുഹബീബ എം.പി എന്ന പ്രിയ സുഹൃത്ത് അറബിക് പ്രബന്ധ രചന, കഥാരചന, കവിതാരചന എന്നിവയിൽ മത്സരിക്കുന്നുണ്ട്. സഹായമാകുന്ന പോയിന്റുകളും കുറിപ്പുകളും അന്വേഷിച്ച് വിളിച്ചതാണ്.

2013 മുതൽ മൂന്നു വർഷക്കാലം ഐ.കെ.ടി ഹൈസ്കൂളിൽ അവൾ എന്റെ ക്ലാസ്മേറ്റായിരുന്നു. സ്കൂൾ തലത്തിലും ഉപജില്ലാ-ജില്ലാ തലത്തിലും ഉപന്യാസം അറബിക് , കഥ അറബിക് പോലുള്ളവയിൽ അവൾ മത്സരിക്കാറുണ്ടായിരുന്നു. മാഷാ അല്ലാഹ്! അവൾ നന്നായി ചെയ്യുകയും ചെയ്തിരുന്നു. അവളുടെ കൂടെ ഞാനും അറബിക് ഡിപ്പാർട്ട്മെന്റിലെ സീനിയർ ടീച്ചറായ സഫിയ മാമിനൊപ്പം പല മത്സരങ്ങൾക്കും നിരന്തരം പരിശീലിക്കാറുണ്ടായിരുന്നു. ഖിറാഅത്ത്, അറബിക് സംഭാഷണം, മുശാഅറ ഇവയൊക്കെയായിരുന്നു മിക്കപ്പോഴും എന്റെ യിനങ്ങൾ.
ശേഷം പ്ലസ്ടു കഴിഞ്ഞ് പെരിന്തൽമണ്ണ Platinum classes നു കീഴിൽ NEET കോച്ചിംഗ്. അങ്ങനെ എം. ബി.ബി.എസിന് കെ.എം.സി.ടിയിലെത്തിയതാണവൾ.

രാത്രി വൈകിയും പിറ്റേന്ന് രാവിലെയും ഞങ്ങൾ പരിശീലിച്ചു.نظرة إلى الوراء في تاريخ الاستقلال എന്ന വിഷയത്തിൽ പ്രബന്ധവും صبر എന്ന വിഷയത്തിൽ കവിതയും അവളുടെ തൂലികത്തുമ്പിലൂടെ പിറവികൊണ്ടു. ഉന്നത വിജയം ആശംസിക്കുന്നു.

അവൾ പങ്കുവെച്ച വാക്കുകൾ എൻ്റെ മനസ്സിൽ കൊണ്ടു.
"റാഷീ...., പ്ലസ്ടു കഴിഞ്ഞ് അറബി ഭാഷയോട് ട്ടച്ച് വിട്ടത് കൊണ്ട് വാക്കുകൾക്ക് ക്ഷാമം നേരിടുന്നു... നീ അയച്ചതിലെ പല വാക്കുകളുടെ അർത്ഥവും എനിക്ക് കിട്ടുന്നില്ല,സങ്കടം തോന്നുന്നു... എനിക്ക് നന്നായി അറിഞ്ഞൊട്ടുന്നുമല്ല, എൻ്റെ അതിയായ ആഗ്രഹവും ഇഷ്ടവും കൊണ്ടുമാത്രം പങ്കെടുക്കുവാണ്...."

അറബിയിൽ ഒരക്ഷരം പോലും ഇപ്പോൾ അവളുടെ സിലബസ്സിലില്ല. എങ്കിലും കുട്ടിക്കാലം മുതൽ നെഞ്ചേറ്റിയ അറബി ഭാഷയോട് അവൾ വിട ചൊല്ലിയിട്ടില്ല. ഇന്നും അവളതു ചേർത്തുപിടിക്കുന്നു. ഈ ഇഷ്ടത്തിനും ആഗ്രഹത്തിനും പകരമായി അറബി പരിജ്ഞാനം വർധിപ്പിക്കാൻ നിനക്കു സാധിക്കട്ടെ എന്നാശംസിക്കുന്നു.

മറ്റൊരു കാര്യം, ഏതു കാര്യവും സ്ഥിരപ്പെടുന്നത്തിനും സ്ഥായിയാകുന്നതിനും നിരന്തരമായ പരിശീലനം ആവശ്യമാണ്.നാം കരസ്ഥാക്കിയ വിജ്ഞാനതലങ്ങൾ, ആർജിച്ചെടുത്ത കഴിവുകൾ എല്ലാം നമ്മൾ ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം. അല്ലാത്തപക്ഷം അവ നമ്മെ വിട്ടകന്നു കൊണ്ടിരിക്കും. ഇത് എനിക്കും നിങ്ങൾക്കും ഒരു ഉണർത്തൽ ആകട്ടെ..

കഥാരചനയുമായി ബന്ധപ്പെട്ട് നിരവധി പ്രയോഗങ്ങൾ മികച്ച കഥാകൃത്തുകളുടെ ഗ്രന്ഥങ്ങളിൽ നോക്കി കണ്ടെത്തുന്നത് നന്നായിരിക്കും എന്നുണർത്തി ഇവ കോളേജ് ലൈബ്രറിയിൽ കാണുമോ എന്നന്വേഷിച്ചു.
"ഞായറാഴ്ചയായതിനാൽ മെയിൻ ലൈബ്രറി തുറക്കില്ല, പെരിഫറൽ മാത്രം ഉണ്ടാവുകയുള്ളൂ. അതിൽ പഠനസംബന്ധമായ ബുക്സ് മാത്രമായിരിക്കും. പിന്നെ അറബി ബുക്സ് ഒന്നും ഉണ്ടാകാനിടയില്ല. ഒരുപക്ഷേ ഫിക്ഷൻ കാണും, അതും ഉറപ്പില്ല. ഞാൻ കണ്ടിട്ടൊന്നുമില്ല." ഇതു കേട്ടപ്പോൾ എനിക്ക് അലിവ് തോന്നി. എൻറെ ഹബീബക്ക് കോളേജിനു വേണ്ടി മത്സരിക്കാൻ റഫറൻസ് ഗ്രന്ഥങ്ങൾ അവിടെ ഇല്ലത്രേ. മാത്രമല്ല, അവളെ പോലെ അറബിഭാഷയെ സ്നേഹിക്കുന്നവർക്ക് വല്ലപ്പോഴും ഒന്ന് ബന്ധം പുലർത്താനും അയവിറക്കാനും സാധിക്കില്ലല്ലോ എന്ന സങ്കടവും. I humbly request the head of KMCT college to establish and ensure Arabic literary works in campus library. എൻറെ പ്രിയ സുഹൃത്തിനു വേണ്ടിയും മറ്റു ഉമ്മുഹബീബമാർക്ക് വേണ്ടിയും!!!

#ummuhabeebamp
#kmctmedicalcollege
#safiyama'am
#ikthsscherukulamba

Post a Comment

Share your thoughts

Previous Post Next Post