ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിട്ട്, അല്ല കയറി നോക്കിയിട്ടു തന്നെ കാലങ്ങളായി. കാരണം മറ്റൊന്നുമല്ല, ദിവസത്തെ വൺ ജി.ബി എൻറെ ആവശ്യത്തിനു തന്നെ തികയുന്നില്ല എന്നതുതന്നെ.
'ബ്ലോഗിൽ പബ്ലിഷ് ചെയ്യുന്നതെല്ലാം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തുകൂടെ... വായനക്കാർ ധാരാളമുണ്ടാകുമല്ലോ...' എന്ന് നിരന്തരം പലരും ഓർമ്മിപ്പിക്കാറുണ്ട്. വിശിഷ്യാ കോളേജിലെ സതീർത്ഥ്യരായിരുന്ന ഫസ്‌നയും മുഹ്സിനയും. പക്ഷേ തുനിഞ്ഞിരുന്നില്ല.
കാലങ്ങൾക്കിപ്പുറം ഇന്നാണ് അതിനു നാന്ദി കുറിച്ചത്. ഈയിടെ വായിച്ച 'നജീബ് മൂടാടി' എന്നവരുടെ പ്രവാസക്കുറിപ്പുകളടങ്ങിയ 'മുസാഫിറുകളുടെ ആകാശങ്ങൾ' എന്ന കൃതി ഫോട്ടോയെടുത്ത് 'മധുരിക്കുകയും കയ്ക്കുകയും ചെയ്യുന്ന തീക്ഷ്ണമായ പ്രവാസാനുഭവങ്ങളിലൂടെ...' എന്ന ക്യാപ്ഷൻ നൽകി r_peekey എന്ന എൻറെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. കൂടെ എഴുത്തുകാരനെ ടാഗ് ചെയ്യുകയും ചെയ്തു.
ഉടനടി വന്നു മറുപടി!
"സന്തോഷം വായിച്ചോ.."
"തീർച്ചയായും, മണിക്കൂറുകൾക്കകം."
ഈ മെസ്സേജ് പോസ്റ്റ് ചെയ്യാൻ അനുവാദം വാങ്ങിച്ച് തൽക്കാലം സംഭാഷണം അവസാനിപ്പിച്ചു.
പിന്നീട് najeeb moodadi എന്ന അദ്ദേഹത്തിൻ്റെ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നതു കണ്ട് ഞാൻ അന്ധാളിച്ചു. ഞാനതു സ്റ്റോറിയാക്കി. കൂട്ടുകാരെല്ലാം പിന്തുണച്ചു.
സത്യം പറയാലോ, ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ നിനച്ചിട്ടേയില്ല. ടാഗ് ചെയ്താൽ പ്രസ്തുത വ്യക്തിക്ക് അറിയാൻ സാധിക്കുമെന്നും മെസ്സേജ് അവരുടെ ഡിവൈസിലേക്ക് വരുമെന്നും എൻറെ ഇൻസ്റ്റ-മന്ദബുദ്ധിയിൽ എനിക്ക് വശമില്ലായിരുന്നു.
പോസ്റ്റ് ക്രിയേറ്റ് ചെയ്തപ്പോൾ കണ്ട ഓപ്ഷനുകളെല്ലാം ഉറപ്പുവരുത്തി എന്നുമാത്രം. തൽഫലമാണ് ഈ സംഭവവികാസങ്ങൾ... കുരങ്ങന് പൂമാല കിട്ടിയതു പോലെ എന്നു കേട്ടുകേൾവിയുള്ള ഞാൻ ഇക്കാര്യമോർത്ത് ഒരുപാട് ചിരിച്ചു.
എന്തുതന്നെയായാലും സന്തോഷം. അൽഹംദുലില്ലാഹ്. എല്ലാ അവസരങ്ങളും (സന്തോഷ-സന്താപങ്ങളടക്കം) അവനിൽ നിന്നാണല്ലോ.
പല എഴുത്തുകാരുടെയും പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. പുതുപുത്തൻ രചയിതാക്കളും അതിലുൾപ്പെടും. എൻറെ സീനിയർ ഹലീമ വഫിയ്യയുടെ 'സ്പിരിറ്റ്', ലയ്യിന വഫിയ്യയുടെ 'മിസ്റിലെ റാണി' മുതൽ അഭിവന്ദ്യ ഗുരു ഉസ്താദ് ഖുബൈബ് വാഫി ചെമ്മാടിന്റെ വ്യത്യസ്ത ഗ്രന്ഥങ്ങൾ....., മലയാള സാഹിത്യലോകത്തെ സാമ്രാട്ടുകളായ ബഷീർ, എം.ടി....,സഞ്ചരിക്കുകയും അതിസുന്ദരമായി വിവരിക്കുകയും ചെയ്ത എസ് കെ പൊറ്റക്കാട് അടക്കം ബെന്യാമിൻ, 'ഘാതകനി'ലൂടെ പിടിച്ചിരുത്തിയ കെ ആർ മീര, 'മഞ്ഞവെയിൽ മരണങ്ങൾ'..... ഇങ്ങനെ തുടങ്ങി ധാരാളം...
ഞാൻ ഓർക്കുന്നു, സ്പിരിറ്റിനും മിസ്റിലെ റാണിക്കും ഞാൻ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്, രചന നിർവഹിച്ച എൻറെ സീനിയേഴ്സില്‍ നിന്നുതന്നെ! എന്നാൽ ഇതാദ്യമായിട്ടായിരിക്കും പുരുഷ-എഴുത്തുകാരൻ എന്നോട് സന്തോഷം അറിയിക്കുന്നത്.
അല്പം കഴിഞ്ഞ്, സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്ത ഞാൻ അതിലും കയറിപ്പറ്റിയത് കാണാനിടയായി. സന്തോഷം ചിരിയായി പരിണമിക്കാൻ താമസമുണ്ടായില്ല എന്നു പറയുന്നതിൽ തെറ്റൊന്നുമില്ല.
Watevr it is, I'm on cloud nine now.
പുസ്തകം കാശടച്ച് പോസ്റ്റ് വഴി വീട്ടിൽ വരുത്തിച്ച പ്രിയ കാക്കുവിനും വായിക്കാനും വായിപ്പിക്കാനും ഉത്സാഹം കാണിച്ച കുഞ്ഞാത്തക്കും ഹൃദയം നിറഞ്ഞ നന്ദി!
ഇൻസ്റ്റയിലേക്കുള്ള എൻറെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ച സതീർത്ഥ്യർക്കും ഒരായിരം നന്ദി!
പ്രാർത്ഥനകളിൽ ചേർക്കുമല്ലോ...
ചിന്ന വായനക്കാരിയുടെ ബഡാ പുസ്തകസന്തോഷം!!!!
#najeebmoodadi
#fasna_z_y
#_muhsina_fr_
#sulaim_ziya
#lukman
#haleemawafiyya
#layyinarabah
#basheer
#mt
#benyamin
#sk
#krmeera
#zafrianz
follow us on instagram..
Hope your support..
Hatsoff you rashiiiii
ReplyDelete💖✨
ReplyDelete👏👏👏
ReplyDeletePost a Comment
Share your thoughts