ആറു വർഷത്തോളമായി
കൂടെ കൂടിയവർ....
സ്വന്തം സഹോദരിയെപ്പോലെ
താങ്ങും തണലുമായവർ...
തളർന്ന നിമിഷങ്ങളിൽ
ആശ്വാസത്തിൻ്റെ കുളിർമഴ പെയ്യിച്ചവർ....
പഠന-മനനങ്ങൾക്ക്
വെട്ടം പകർന്നവർ...
പാഠ്യേതരവീചികളിൽ വഴികാട്ടിയായവർ...
കളിചിരികൾക്ക്
മാലപടക്കം പൊട്ടിച്ചവർ....
യാത്രകളെ വൈബാക്കുന്നതിൽ
ചുക്കാൻ പിടിച്ചവർ...
ഇനിയുമുണ്ടൊരുപാട്.....
തീർത്തും 
വർണ്ണനകളെ അസ്ഥാനത്താക്കിയവർ...


മൂന്നുവർഷത്തോളം 
വിദ്യാർത്ഥി ജീവിതം കൊണ്ട്
എനിക്കായി മാതൃക തീർത്തവർ...
രണ്ടുവർഷങ്ങളിൽ
അധ്യാപനത്തിൻ്റെ 
മികച്ച ചിത്രം
വരച്ചുകാണിച്ചവർ...
അതുകഴിഞ്ഞ് അനുഭവഭേദ്യമായ 
ഒരു കൊല്ലക്കാലത്തെ സഹപ്രവർത്തനവും...

Indeed you are something different!!
You are the textbook
That I still read!!
Thankyou for all heartfelt memories!!!
#shamila pt

Post a Comment

Share your thoughts

Previous Post Next Post