പ്രവാചക പ്രണയത്തിൻ്റെ സുഗന്ധ പീയൂഷം പൊഴിച്ച ഉമറുൽ ഖാഹിരിയുടെ അല്ലഫൽ അലിഫ്...
പ്രണയത്തിൻ്റെ രാകുയിൽ ഇമാം ഷറഫുദ്ദീനുൽ ബൂസൂരിയുടെ അൽ കവാകിബുദ്ദുരിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യ: ബുർദാ കാവ്യം...
അബൂബക്റുൽ ബാഗ്ദാദിയുടെ വിതരിയ്യ...
പ്രണയത്തിൻ്റെ രാജകുമാരൻ വെളിയംകോട് ഉമർ ഖാളി രചിച്ച യാ അക്റമൽ കുറമാ....
അമീറുശ്ശുഅറാഅ് അഹ്മദ് ശൗഖഖി യുടെ അൽ ഹംസിയ്യത്തുന്നബവിയ്യ:.....
ഇവയിൽ ചിലത് പഠിച്ചിട്ടുണ്ട്, മറ്റു ചിലത് വായിച്ചിട്ടുണ്ട്, ചിലത് ആലപിച്ചിട്ടുണ്ട്. ചിലത് കാണാത്തവയും.
ഒട്ടുമിക്ക പ്രകീർത്തന കാവ്യങ്ങളെയും പരിചയപ്പെടുത്തിയത് അഭിവന്ദ്യ ഗുരു മുഹമ്മദ് ഫൈസി അടിമാലി ഉസ്താദവർകളാണ്. അല്ലാഹുവേ ആഫിയത്തും ദീർഘായുസ്സും നൽകണേ ആമീൻ. കൂട്ടത്തിൽ 'ബാനത് സുആദ'യും ഉണ്ടായിരുന്നു.
പ്രമുഖ സ്വഹാബിവര്യനും കവിയുമായ കഅ്ബു ബിൻ സുഹൈർ (റ) ൻ്റെ പ്രസിദ്ധമായ പ്രവാചക പ്രകീർത്തന കാവ്യമാണ് ബാനത് സുആദ്. കാവ്യം ആരംഭിക്കുന്നതും പ്രസ്തുത പദങ്ങൾ കൊണ്ടാണ്.
അനുരാഗത്തിൻ്റെ തീക്ഷ്ണതയും മരുഭൂമിയുടെ സൗന്ദര്യവും അർപ്പണത്തിൻ്റെ തീവ്രതയും മനോഹരമായി ആവിഷകരിച്ചിരിക്കുന്നു.
പ്രവാചക പ്രകീർത്തനത്തിൽ മതിമറന്ന,പ്രണയത്തിൻ്റെ ചിറകു മുളപ്പിച്ച് തിരു സവിധത്തിലേക്ക് പറന്ന കവികൾ നിരവധി.... കൂട്ടത്തിൽ നമുക്കും പെടാനായെങ്കിൽ...... സ്നേഹിക്കാം ഹബീബിനെ.....
പ്രണയിക്കാം മദീനയെ....
Post a Comment
Share your thoughts