ഓരോരുത്തരും ഓരോ പെൻസിൽ ആയിത്തീരുക എന്ന സന്ദേശം പകർന്ന് 2021 22 അധ്യായന വർഷത്തിലെ ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിലെ മുഴുവൻ വിദ്യാർഥിനികൾക്കും ഓരോ പെൻസിൽ സമ്മാനിച്ചതോർക്കുന്നു. പ്രസ്തുത സ്ഥാപനത്തിലെ അധ്യാപനവൃത്തിയോട് വിട പറയാനിരിക്കവേയായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ 2022 മെയ് 25ന്.
*************
ദിവസങ്ങൾക്കു മുമ്പാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൊന്നിൽ പെൻസിലിൻ്റെ വിശ്വവിഖ്യാത കഥ വായിക്കാനിടയായത്. വളരെയധികം ആകർഷിച്ചു.പലവുരു വായിച്ചു.
പെൻസിൽ മൂല്യമേറിയ അഞ്ച് ഗുണങ്ങളുണ്ടെന്നും നീ എങ്ങനെ സമീപിക്കുന്നുവോ അതനുസരിച്ചായിരിക്കും പരിവർത്തനമെന്നും മുത്തശ്ശി തൻറെ പേരമകനോട് പങ്കുവെക്കുന്നു.
************
പെൻസിൽ സ്വയം ദൗത്യം നിർവഹിക്കുന്നില്ല, മറിച്ച് അതിനെ പിടിച്ചിരിക്കുന്ന കൈകളാണ് നിർവഹിക്കുന്നത് എന്നതുപോലെ നിന്നെ വഴി നടത്തുന്ന ദൈവത്തിൽ നീ എല്ലാം ഭരമേല്പിക്കുക...
ഇടയ്ക്കിടെ ഷാർപ്പ്നർ ഉപയോഗിച്ച് മൂർച്ച കൂട്ടുമ്പോൾ പെൻസിലിന് അല്പം വേദനിക്കുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ സുതാര്യമാകുന്നു. തഥൈവ നിൻറെ ജീവിതത്തിലെ പ്രയാസങ്ങളും വേദനകളും നിന്നെ നല്ല വ്യക്തിയാക്കി തീർക്കുന്നു.
പെൻസിൽ കൊണ്ടെഴുതിയത് എറേസർ ഉപയോഗിച്ച് മായ്ച്ചു കളയാവുന്നതാണ്. അതുപോലെ നിൻറെ ജീവിതത്തിലും തിരുത്തലുകൾ ആവശ്യമായേക്കാം, നീ അതിനു തയ്യാറാവുക.. അതു നിന്നെ നന്മയിൽ കൊണ്ടെത്തിക്കും.
പെൻസിലിൻ്റെ പുറം ഭാഗത്തുള്ള മരത്തടിയല്ല, ഉള്ളിലെ ഗ്രാഫൈറ്റാണ് പ്രധാനം. ബാഹ്യപ്രകടനമല്ല, ആന്തരിക ശുദ്ധിയാണ് കൂടുതൽ ഭംഗി.
പെൻസിൽ പലതും കോറിയിടുന്നു. നിൻറെ ജീവിതവും പലയിടത്തും പലതും വരച്ചു വെക്കും. നീ അതിനെക്കുറിച്ച് ബോധവാനായിരിക്കുക.
*************
എത്ര മനോഹരം ഓരോ ഉപമയും! മരത്തടിയും ഗ്രാഫൈറ്റും കൊണ്ട് നിർമ്മിച്ച ഒരു നീളൻ സാധനത്തിന് മനുഷ്യജീവിതത്തെ അടയാളപ്പെടുത്താൻ സാധിക്കുന്നു.
ഈ കഥയുടെ ഉത്ഭവം എങ്ങനെയാണെന്നോ എവിടെനിന്നാണെന്നോ എനിക്കറിവുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് പ്രിയ സുഹൃത്ത് ബാസില ഷെറിൻ ചെറുകരയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ടത്.
The story of the pencil എന്ന തലക്കെട്ടോടു കൂടിയ കഥ പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരനും 'ദി ആൽക്കമിസ്റ്റി'ന്റെ രചയിതാവുമായ പൗലോ കൊയിലോയുടെ 'Like the flowing river' എന്ന കൃതിയിൽ നിന്നാണെന്ന് അവളാണ് എന്നെ പഠിപ്പിച്ചത്. ഞാൻ പ്രസ്തുത പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണെന്ന് അവൾ പങ്കുവെച്ചു. നീയും വായിച്ചോളൂ എന്ന അർത്ഥത്തിൽ പിഡിഎഫ് ലിങ്ക് അയച്ചുതരികയും ചെയ്തു.
Much obliged Basila.....
ഞാനും നീയും ജീവിതം കൊണ്ട് ഒരു പെൻസിൽ ആവുക....
pdf of the reputed book is available here:https://www.pdfdrive.com/like-the-flowing-river-e192630068.html
Awesome 👏🏻
ReplyDeleteKeep prayers
DeletePost a Comment
Share your thoughts