നിശാഗന്ധി!!വർഷത്തിലൊരിക്കൽ അല്ലെങ്കിൽ വർഷങ്ങൾ കൂടുമ്പോൾ മാത്രം വിരിയുന്ന മനോഹരവും, നയനസുന്ദരവുമായ പുഷ്പം!

പൂക്കൾ വിടരുന്നത് എല്ലായ്പ്പോഴും സന്തോഷം പകരുന്നു.. ഈ പൂവും മനസ്സിനെ സന്തോഷിപ്പിച്ചു. എൻ്റേത് മാത്രമല്ല, എൻ്റെ വീട്ടുകാരുടെയും അയൽവീട്ടുകാരുടെയുമെല്ലാം... കാരണം, ഞങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു. ഇന്നാണ് അത് സാക്ഷാൽകൃതമായത്.

അയൽവീട്ടിലാണ് പ്രസ്തുത ചെടിയുള്ളത്. അയലത്തെ ഇത്താത്ത ഇന്നലെ വാട്സ്ആപ്പിൽ മൊട്ടിൻ്റെ ഫോട്ടോ അയച്ചപ്പോഴാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്.
ഇന്നലെതന്നെയാണത്രേ മൊട്ട് ശ്രദ്ധയിൽപ്പെട്ടതും. ഇന്നലെ വിരിയുമായിരിക്കും എന്ന് നിനച്ച് പാതിരാവരെ കാത്തിരുന്നു.രാത്രിയിലാണ് വിരിയുക എന്നും നേരം പുലരുവോളം മാത്രമേ നിലനിൽപ്പുള്ളൂ എന്നും കേട്ടിട്ടുണ്ട്.
പാതിരാ പിന്നിട്ട് ഉറങ്ങുവോളം പൂ വിരിഞ്ഞില്ല. അതിരാവിലെ പരിശോധിക്കാം എന്ന് തീരുമാനിച്ചു.
സുബ്ഹി സമയത്തും വിരിഞ്ഞിട്ടൊന്നുമില്ല, മൊട്ട് തന്നെയാണ്..... എങ്കിൽപിന്നെ ഇന്ന് രാത്രിയായിരിക്കും.
നേരം ഇരുണ്ടു... ഏകദേശം എട്ടരയായപ്പോൾ ഫോൺ കോൾ വന്നു.
"റാഷീ....,നിശാഗന്ധി വിരിഞ്ഞു... കാണാൻ വാ..."

ഉമ്മയും ഞാനും ഓടി അയലത്തെത്തി. മാഷാഅല്ലാഹ്! എന്തൊരു ഭംഗി കാണാൻ! ഒരുപാടു ദളങ്ങളുണ്ട്,ഭാഗികമായി വിടർന്നിട്ടുള്ളു.. സുഗന്ധവുമുണ്ട്... ഒത്തിരിനേരം ആസ്വദിച്ചു..
കാത്തിരിപ്പുകൾക്കൊടുവിലെ നയനമനോഹരമായ ദൃശ്യം!
വലിയൊരു പ്രത്യേകത കൂടിയുണ്ട്. സാധാരണ പൂക്കളെ പോലെ തണ്ടിൽ നിന്നല്ല മൊട്ടിടുന്നത്. മറിച്ച് നീളമുള്ളതും കട്ടിയുള്ളതുമായ ചെടിയുടെ ഇലയിൽ നിന്നാണ്..
 
എൻ്റെ വീട്ടിലുമുണ്ട് ഈ ചെടി.... ഇതുവരെ പൂത്തിട്ടില്ല... ആ നല്ല രാത്രിക്കായി നമുക്ക് കാത്തിരിക്കാം.

ഒരു മണിക്കൂർ കഴിഞ്ഞ് മറ്റൊരു സന്ദേശം,"അൽപം കൂടെ വിരിഞ്ഞിട്ടുണ്ട്..". കൂടെ ഫോട്ടോയും.

പതിനൊന്നരയോടടുത്ത്,

ഒരു സുന്ദര നിശാഗന്ധിയാമം!!!

2 Comments

Share your thoughts

Post a Comment

Share your thoughts

Previous Post Next Post