ബലിപെരുന്നാളിൻ്റെ തലേന്നാൾ!
ഹാജിമാർ ഹജ്ജ്കർമ്മത്തിലും മറ്റു വിശ്വാസികൾ സുന്നത്തുനോമ്പിലും പ്രാർത്ഥനയിലുമായി വ്യാപൃതിയിലാകുന്ന ദിനം!
2020ലെ അറഫാ ദിനം ഞാൻ ഓർക്കുന്നു. ബി.കെ.ആർ വഫിയ്യ കോളേജ് അഞ്ചാം ബാച്ച് വിദ്യാർത്ഥിനികൾ മുഴുവൻ വഫിയ്യ വിദ്യാർത്ഥികൾക്കായി മത്സരം സംഘടിപ്പിക്കുന്നുണ്ട്.
*തൂലിക തുമ്പിലൂടെ ഒരു*
*EID*
*TEHWAR*
'അറഫ; പെയ്തൊടുങ്ങാത്ത ചരിത്രവിസ്മയം' എന്ന വിഷയത്തിലാണ് രചന നിർവ്വഹിക്കേണ്ടത്.നിയമാവലികൾ ഇപ്രകാരമാണ്.
ഒരു കൈ നോക്കിയാലോ...
മുൻപൊരിക്കൽ തൻ്റെ ജേണലിൽ ഇതേക്കുറിച്ച് രേഖപ്പെടുത്തിയത് ഓർമ്മ വന്നു.
2019 ബലിപെരുന്നാളിനോടനുബന്ധിച്ച് അഭിവന്ദ്യരായ അടിമാലി മുഹമ്മദ് ഫൈസി ഉസ്താദും മുഹമ്മദ് ഖുബൈബ് വാഫി ഉസ്താദും ബാഫഖി വഫിയ്യ കോളേജ് വിദ്യാർത്ഥിനികൾക്ക് സന്ദേശം കൈമാറിയിരുന്നു.
ബലിപെരുന്നാൾ മഹബ്ബത്തിൻ്റെ പൂർത്തീകരണമാണെന്നും ദീനുതന്നെ മഹബ്ബത്താണെന്നും ഖുബൈബ് ഉസ്താദ് പറഞ്ഞുതുടങ്ങി.
ശേഷം പറഞ്ഞത് അതേപടി കുറിച്ചുവച്ചിട്ടുണ്ട്, നിങ്ങളും വായിച്ചോളൂ...
"അറഫയെ കുറിച്ച് പറയുകയാണെങ്കിൽ الحج عرفة എന്നാണല്ലോ...വല്യുമ്മയും വല്യുപ്പയും കണ്ടുമുട്ടിയ സ്ഥലം! ലോകത്തിലെ ഏറ്റവും വലിയ പ്രണയം!! ബീവി തൻ്റെ പുയ്യാപ്ലനോട് സ്നേഹത്തോടെ ' തിന്നൂടെ' എന്നു പറഞ്ഞപ്പോ പ്രണയത്തിൽ എല്ലാം മറന്ന് വല്യാപ്പ ഭക്ഷിച്ചു...........
അങ്ങനെ രണ്ടു രാജ്യങ്ങളിൽ കരഞ്ഞു കഴിച്ചുകൂട്ടിയ രണ്ടു ഇണക്കുരുവികളെ കാലങ്ങൾക്ക് ശേഷം അള്ളാഹു സുബ്ഹാനഹു വതആല അറഫയിൽ സംഗമിപ്പിച്ചു.കണ്ടുമുട്ടുമ്പോൾ എന്തായിരിക്കും അവസ്ഥ?മഹബ്ബത്തിൻ്റെ ഒരു തൃശ്ശൂർപൂരം അല്ലെങ്കില് അതിക്കും മേലെ...."
ഇത്രയും കേട്ടപ്പോൾ എൻ്റെ മനസ്സിലൂടെ കടന്നുപോയത് അവിടെ കുറിച്ചിട്ടു,അതിങ്ങനെ.
ഇതിൽനിന്നാണ് മത്സരത്തിനായുള്ള രചന സൃഷ്ടിച്ചത്. പല രൂപത്തിലും ഭാവത്തിലും എഴുതിനോക്കി. അവസാനം ബിസ്മി ചൊല്ലി പേരു ചേർത്ത് അയച്ചു..
ദിവസങ്ങൾക്കകം, ബലിപെരുന്നാളിൻ്റെ രാവിൽ ഫലം പ്രസിദ്ധീകരിച്ചു.
തികച്ചും അപ്രതീക്ഷിതം എന്നു പറയാം, എൻ്റെ സ്ഥാപനത്തിന് ആദ്യസ്ഥാനം തന്നെ നേടിക്കൊടുക്കാൻ സാധിച്ചു. അൽഹംദുലില്ലാഹ്!
ബലിപെരുന്നാളിൽ സ്ഥാപനത്തിനും കൂട്ടുകാർക്കും പിന്നെ എനിക്കും ഇരട്ടിമധുരമെന്നപോൽ ഒരു വിജയം!!!
#bafakhywafiyya
#_ullooram_
#bkr_college
#eid-azhamubarak
Post a Comment
Share your thoughts