ജൂലൈ 5, ബഷീർ ദിനം
'ഓർമ്മയുടെ അറകൾ' എന്ന ബഷീറിന്റെ കൃതി എനിക്കിഷ്ടമാണ്. ആത്മകഥാംശമുള്ള ഓർമ്മക്കുറിപ്പാണത്. ബഷീറിന്റെ കൃതികൾ അധികമൊന്നും വായിച്ചിട്ടില്ലാത്ത എനിക്ക് ഈ പുസ്തകത്തോട് പ്രിയം തോന്നാൻ ഒരു കാരണമുണ്ടാകില്ലേ... തീർച്ചയായും.
2020 ലെ ബഷീർ ദിനത്തിന് തൃശ്ശൂർ MIC വഫിയ്യ കോളജ് അഖില കേരള പുസ്തകപരിചയ മത്സരം സംഘടിപ്പിച്ചിരുന്നു. ബഷീറിന്റെ കൃതികളിൽ ഒന്നാണ് പരിചയപ്പെടുത്തേണ്ടത്.
അന്ന് ഞാൻ തെരഞ്ഞെടുത്തത് ഈ കൃതിയായിരുന്നു.കുറിപ്പ് തയ്യാറാക്കി അയച്ചു കൊടുത്തു.
ദിവസങ്ങൾക്കകം ഫലം പ്രസിദ്ധീകരിച്ചു. ജൂനിയറായ സജ്‌ല ഷെറിനും ഞാനും വിജയികളായിട്ടുണ്ട്. അൽഹംദുലില്ലാഹ്... രണ്ടും മൂന്നും സ്ഥാനങ്ങളാണ് ഞങ്ങൾ പങ്കിട്ടത്.
സ്ഥാപനത്തിന് വിജയം നേടിക്കൊടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നി. 2020-21 അധ്യായന വർഷത്തെ ഫലാഹ് കോളേജ് യൂണിയൻ ഞങ്ങൾക്ക് മൊമെന്റോ സമ്മാനിച്ചത് ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
#sajla
#bafakhywafiyya
#falahunion
#mic
ശുഭം
You did it
ReplyDeletePost a Comment
Share your thoughts