ബിഎ ഇംഗ്ലീഷ് ഫാക്കൽറ്റി മിസ്റ്റർ ഷഫീഖ് സാറിൻ്റെ ക്ലാസ്സിൽ നിന്നാണ് 'എതിരൻ കതിരവൻ' എന്ന ബ്ലോഗിനെക്കുറിച്ച് കേൾക്കാനിടയായത്. എപ്പോഴും വായിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To visit:
(Blog)

ബ്ലോഗ് എന്താണെന്നും ബ്ലോഗർ ആരാണെന്നും അന്ന് എനിക്ക് വശമില്ലായിരുന്നു. എങ്കിലും എനിക്കും ഒരു ബ്ലോഗ് വേണം, എനിക്കും ഒരു ബ്ലോഗർ ആകണം തുടങ്ങിയ ചിന്തകൾ ഉള്ളിൻ്റെയുള്ളിൽ നാമ്പിട്ടുകഴിഞ്ഞിരുന്നു.

പിന്നീടെപ്പോഴോ..... എൻ്റെ ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ലായെങ്കിൽ.....ബിഎ സെക്കൻഡ് സെമസ്റ്ററിൽ academics എന്ന് ഓമനപ്പേരിട്ട writing for academic and professional success എന്ന പേപ്പറിൽ ബ്ലോഗിനെ കാണാനിടയായി.
അതിനുശേഷം, എന്തായാലും ബ്ലോഗ് ആരംഭിക്കണമെന്നും ചിന്തകൾ അതിൽ കോറിയിടണമെന്നും ഞാൻ തീരുമാനിച്ചുറപ്പിച്ചു.ആ വേളയിൽ അഥവാ 2018-19 അധ്യായന വർഷത്തിൽ എൻ്റെ ജേണലിൽ ഞാൻ കുറിച്ചിട്ട വരികൾ ഇങ്ങനെ...

🙌😁

അന്നു മുതൽ ക്രിയേറ്റീവായി എന്തെഴുതുമ്പോഴും ബ്ലോഗ് ഉണ്ടാർന്നെങ്കിൽ അതിൽ പബ്ലിഷ് ചെയ്യാമല്ലോ എന്നാണ് ആദ്യം മനസ്സിൽ കടന്നുവരാറ്.
അങ്ങനെയിരിക്കെ,
ഒരുദിനം ഇങ്ങനെ കുറിച്ചു...

😉

വർഷങ്ങൾക്കിപ്പുറം ഈയടുത്താണ് സ്വപ്നം സാക്ഷാത്കൃതമായത്.QUEERFISH എന്ന് നാമകരണം ചെയ്ത ബ്ലോഗ്.എൻ്റെ സഹോദരൻ സിദ്ദീഖ് പികെയാണ് ഡെവലപ്പ്ചെയ്തത്...ഈ വേളയിൽ കൃതജ്ഞത രേഖപ്പെടുത്തുന്നു.
To visit his works :
(website)

ഈ ബ്ലോഗ് ഒഫീഷ്യലും പ്രൊഫഷണലുമൊന്നുമല്ലാട്ടോ,തീർത്തും പേർസണൽ ആണ് എന്ന് ഞാൻ മുൻകൂർ ജാമ്യം എടുക്കുന്നു.ആർക്കും വായിക്കാം...തള്ളേണ്ടതു തള്ളാം,കൊള്ളേണ്ടതു കൊള്ളുകയും ചെയ്യാം...


Post a Comment

Share your thoughts

Previous Post Next Post