'ഉത്ഥാനത്തിന്റെ പച്ചില കാട്ടി
ഉമ്മത്തിനെ
ഷണ്ഡീകരിക്കാൻ ഇറങ്ങിയവരെ
എക്കാലത്തും പിടിച്ചു കെട്ടിയ,
കേരളക്കരയിൽ
ആ മഹാ ദൗത്യം നിർവഹിച്ച
മുഖ്യധാരയുടെ മേൽവിലാസമത്രേ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ!'
(കടപ്പാട്)
ഇന്ന് സമസ്ത സ്ഥാപക ദിനം.ആദർശവിശുദ്ധിയുടെ 96 വർഷങ്ങൾ പൂർത്തീകരിക്കുന്നു.

പ്രസ്തുത ദിനത്തിൽ ഓർമ്മയിൽ ഓടിയെത്തുന്ന ഒരു ഉപഹാരം ഉണ്ട്.
എൻറെ മാതൃസ്ഥാപനം എനിക്കേകിയ സമ്മാനം!

മുഴുവൻ വഫിയ്യ വിദ്യാർഥിനികളോടൊപ്പം ഒരു കൈ നോക്കാം എന്ന ഭാവത്തിൽ ഞാനും മത്സരിച്ചു.

പിന്നീടങ്ങോട്ട് റഫറൻസുകൾ തേടിയുള്ള അലച്ചിലായിരുന്നു. അൽഹംദുലില്ലാഹ്! വന്ദ്യപിതാവിൻ്റെയും സഹോദരങ്ങളുടെയും ആദർശസ്നേഹം എനിക്ക് വലിയ കൂട്ടായി. എൻറെ വീട്ടിൽ തന്നെ ധാരാളം ഗ്രന്ഥങ്ങൾ തത് വിഷയകമായി കണ്ടെത്താൻ സാധിച്ചു.

സമസ്ത തൊണ്ണൂറാം വാർഷിക സ്മാരക ഗ്രന്ഥം (2016) വലിയ  മുതൽക്കൂട്ടായി.സമസ്ത എൺപത്തഞ്ചാം വാർഷികോപഹാരവും (2012) തഥൈവ.പിന്നെയും പല ഗ്രന്ഥങ്ങൾ... സുപ്രഭാതം ദിനപത്രം...സമസ്ത-ബന്ധിത ഫേസ്ബുക്ക് ... അങ്ങനെ പലതും...

അല്ലാഹുവിൻറെ നാമത്തിൽ കുത്തിയിരുന്ന് പണിതുടങ്ങി.പല ഇടവും അരിച്ചുപെറുക്കി. ഡയറിയിലെ താളുകളിൽ പകർത്തി.ആവേശം ഉയർന്നുകൊണ്ടിരുന്നു. ഇടവേള നൽകാതെതന്നെ പരിശ്രമിച്ചു.

ശേഷം ഡയറി എടുത്ത് അതിലുള്ളത് സോർട്ട് ചെയ്തു.സാധിക്കുമോ എന്ന് അങ്കലാപ്പ് ക്രമേണ വിട്ടുമാറി..പ്രതീക്ഷയുടെ നാമ്പുകൾ തലപൊക്കി എഴുന്നേറ്റുനിന്നു..ഒടുവിൽ സാധിക്കും എന്ന മട്ടിലെത്തി.കാരണം..
 I have dedicated me for this by the blessings of Allah The Almighty, Alhamdulillah!

അഞ്ചുപേജ് മാത്രമേ കൃതി പാടുള്ളൂ എന്ന നിബന്ധന എന്നെ വലച്ചു. ഡയറിയിൽ വെട്ടിയും കുത്തിയും ഒരു വിധത്തിൽ ഒപ്പിച്ചു. ഇനി പകർത്തിയെഴുതണം.10 30 pmന് സമയം അവസാനിക്കുകയും ചെയ്യും.ആകെ പരിഭ്രാന്തിയിൽ. എങ്കിലും തളർന്നില്ല.

ഉടനെ സംഘാടകരെ വിളിച്ചു.ആരാണെന്നറിയാമോ... ബാഫഖി വഫിയ്യ കോളേജ് ലിറ്റററി ക്ലബ് ഭാരവാഹികൾ തന്നെ ... എൻറെ സതീർത്ഥ്യർ കൂടിയാണവർ...ഫസ്ന, ഫർഹ,ഫിദ,റബീഅത്ത് തുടങ്ങി ഒരുപാടാളുകൾ...

'ഞാൻ കൃതി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു,പകർത്തി എഴുതുകയാണ്. ഉറങ്ങും മുമ്പ് അയക്കാം ഇൻഷാ അല്ലാഹ്'.
'ഓകെ വെയ്റ്റ് ചെയ്യാം' എന്ന് മറുപടി തെല്ലൊന്നുമല്ല ആശ്വാസം പകർന്നത്.ഈ വേളയിൽ അവരുടെ സഹകരണം നന്ദിയോടെ ഓർക്കുന്നു. Thanks alot,may Allah reward you all.

രാത്രി പത്തര കഴിഞ്ഞു... പകർത്തിയെഴുത്ത് തുടർന്നു...പാതിരാ പിന്നിട്ടു... തീർന്നില്ല...വീട്ടുകാരെല്ലാം നിദ്രയിലാണ്. ഉറക്കമിളച്ച് ഞാൻ മാത്രം.അൽഹംദുലില്ലാഹ്! മൂന്ന് മണിയായപ്പോഴേക്കും ഏകദേശം തീർന്നു. തലക്കെട്ട്നൽകാൻ എൻറെ തലപുകഞ്ഞത് അല്പനേരമൊന്നുമല്ല.പലതും സെറ്റാക്കിയിരുന്നുവെങ്കിലും അനുയോജ്യമായത് തെരഞ്ഞെടുക്കാൻ ഞാൻ വിയർത്തു. അവസാനം ബിസ്മി ചൊല്ലി സമസ്ത; ചേർത്തുപിടിച്ച വിശുദ്ധ പാശം' എന്നു നൽകി. 3.30 amന് മുമ്പായി എല്ലാം റെഡിയാക്കി ബിസ്മി ചൊല്ലി അയച്ചുകൊടുത്തു. പ്രാർത്ഥന നടത്തി ഞാൻ കിടന്നു. 

പ്രയത്നിക്കാൻ നമുക്ക് മടിയാണെങ്കിലും പ്രയത്നിച്ചാൽ ലഭിക്കുന്ന സംതൃപ്തി ചെറുതൊന്നുമല്ല....I could feel it!

പിന്നെ പ്രയത്നം ഫലം കാണുമ്പോഴോ ...?! വേറെ ലെവലാണ്, അല്ലേ...

ഇങ്ങനെയൊക്കെ പറയുമ്പോൾ ഹയർസെക്കൻഡറി, ഡിഗ്രി പഠനകാലത്തെ ക്യാമ്പസ് ഫെസ്റ്റുകൾ ഓർമ്മ വരും.ടീം ക്യാപ്റ്റൻസ് ഓരോ  പരിപാടികൾക്ക് നമ്മെ നോമിനേറ്റ് ചെയ്യുമ്പോൾ പല്ല് കടിക്കും,'ഇനിപ്പൊ അതും പഠിക്കണ്ടേ, എന്നെക്കൊണ്ട് വയ്യ' എന്ന രീതിയിൽ.'സിലബസ്സുതന്നെ പഠിച്ചിട്ട് തീരുന്നില്ല.അതിനപ്പുറം ഓരോന്ന്' എന്നൊക്കെ. എന്നാലും ക്യാപ്റ്റൻസിനെ പേടിച്ച് (സഹികെട്ട്😁) ടീമിനുവേണ്ടി (ഞാൻ കാരണം ടീം വഷളാവുകയോ തോൽക്കുകയോ ചെയ്യരുതല്ലോ) നന്നായി ശ്രമിക്കും. ശ്രമം ഫലം കാണുമ്പോൾ ഞാൻ കാണിച്ച ദേഷ്യവും അമർഷവും വെറുപ്പും എല്ലാം വെറുതെയായി, ആ നിമിഷവും നല്ല രീതിയിൽ ഉപയോഗപ്പെടുത്താമായിരുന്നു എന്നു തോന്നും. നമ്മൾ നമ്മെ തന്നെ ഇല്ലാതാക്കുന്ന വെറുംചെയ്തികൾ. നമ്മൾ അങ്ങ് ഇല്ലാണ്ടാകും. അത്ര തന്നെ!
അങ്ങനെ രാവിനെ പകലാക്കിയ പ്രബന്ധം ഫലം കണ്ടു. ഫസ്റ്റടിച്ചില്ലായെങ്കിലും സെക്കന്റിന് കപ്പടിച്ചു അൽഹംദുലില്ലാഹ്!വ്യക്തിപരമായി സന്തോഷം തോന്നിയതിലുപരി സ്ഥാപനം വിജയിച്ചല്ലോ എന്നതായിരുന്നു.അത് സന്തോഷത്തിന് പത്തരമാറ്റു നൽകി.
അൽഹംദുലില്ലാഹ് എല്ലാം നിന്നിൽ സമർപ്പിതം!!
അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ അടിയുറച്ച അനുയായികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണെ അല്ലാഹ്.. ഈമാനിലായി മരിപ്പിക്കണെ അല്ലാഹ്.. 

Post a Comment

Share your thoughts

Previous Post Next Post