ഇരുപത്താറാം വയസ്സിൽ ബർലിനിൽ വെച്ചു ഇസ്‌ലാം മതം വിശ്വസിച്ച് മുഹമ്മദ് അസദായി മാറിയ ലിയോപോൾഡ് വെയ്സ് ജീവിത സായാഹ്നത്തിൽ ഗൃഹാതുരത്വത്തോടെ നടത്തുന്ന തിരിഞ്ഞു നോട്ടമാണ് 'മക്കയിലേക്കുള്ള പാത'...

ജീവിതത്തെ പലതലങ്ങളിൽ അനുഭവിച്ചറിഞ്ഞ ഒരെഴുത്തുകാരന്റെ ആത്മകഥ...

കാൽനൂറ്റാണ്ടുകാലം മണലാരണ്യങ്ങളിലും ഇസ്‌ലാമിക വിശ്വാസം പുലരുന്ന നാടുകളിലും അലഞ്ഞു നടന്ന ഒരു സഞ്ചാരിയുടെ യാത്രാവിവരണവും...

പ്രസ്തുത കൃതി വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക വഴി സത്യമതത്തിന്റെ തീരത്തണഞ്ഞ നിരവധി വ്യക്തിത്വങ്ങളെ ഞാൻ മുമ്പ് വായിച്ചിട്ടുണ്ട്. എന്നാൽ ആധാരകൃതി വായിച്ചത് ഇപ്പോഴാണ്.

മരുഭൂമിയെ മുഖ്യ കഥാപാത്രമാക്കി മുന്നേറുന്ന ഈ കൃതിയുടെ പല ഭാഗങ്ങളും ഏറെ ഹൃദ്യവും ഹൃദയഭേദകവുമാണ്. അത് പലവുരു ബെന്യാമിന്റെ ആടുജീവിതത്തിലേക്ക് എന്നെ പറിച്ചുനടുകയുണ്ടായി. മുഹമ്മദും (ഗ്രന്ഥകാരൻ) കൂട്ടാളി സയ്ദും പലപ്പോഴും മുൻപ് പരിചയച്ച നജീബും ഹക്കീമുമായി.

തീർത്തും പ്രതിസന്ധിയും പ്രയാസവും നിറഞ്ഞ വായനക്കാരന് തീക്ഷ്ണാനുഭവം നൽകുന്നു.

മുന്നേറിക്കൊണ്ടിരിക്കുന്ന യാത്രയ്ക്കിടയിൽ തന്റെ ഗതകാല ജീവിതത്തിലേക്കും ഇസ്‌ലാമാശ്ലേഷണ സാഹചര്യത്തിലേക്കും ഫ്ലാഷ് ബാക്കടിക്കുന്നു... ജൂതമത വിശ്വാസിയായിരുന്ന ലിയോപോൾഡ് വെയ്സ് മുഹമ്മദ് അസദാകുന്ന വശ്യമനോഹര ആഖ്യാന കൃതി മതഭേദമന്യേ വായിക്കേണ്ടത് തന്നെ!


 

1 Comments

Share your thoughts

Post a Comment

Share your thoughts

Previous Post Next Post