അല്പം വൈകിയാണെങ്കിലും പുതുവർഷത്തെക്കുറിച്ച് പോസ്റ്റ് ചെയ്തത്, പ്രിയ സുഹൃത്ത് മിനിഞ്ഞാന്ന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൻ്റെ ഫലമാണെന്നതിൽ ഒട്ടും സംശയമില്ല. "മുഹർറത്തിൽ നീ ഒന്നും എഴുതിയില്ലാർന്നോ" എന്ന തിരുവനന്തപുരത്തു നിന്നുള്ള അർത്ഥസമ്പുഷ്ടമായ ചോദ്യവും തുടർന്നുള്ള അവളുടെ വരികളും പ്രചോദനത്തേക്കാളുപരി എന്നെ ചിന്തിപ്പിക്കുകയാണുണ്ടായത്.
'നീ എന്തു കൊണ്ടാണ് എഴുതാതിരുന്നത്....? നീ ശരിക്കും നഷ്ടപ്പെടുത്തിക്കളഞ്ഞു....,' മനസ്സ് എന്നെ കുറ്റപ്പെടുത്തി.
ദുൽഹിജ്ജ അവസാനത്തിൽ ഇതേക്കുറിച്ച് ഞാൻ ആലോചിക്കാത്തതല്ല. മറിച്ച് മതിയായ റിസോഴ്സുകൾ പ്രാഥമികാന്വേഷണത്തിൽ ലഭിക്കാത്തതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ യത്നം ഉപേക്ഷിക്കുകയായിരുന്നു.
"ഇനിയും എഴുതാമല്ലോ... സമയം അതിക്രമിച്ചിട്ടില്ലല്ലോ" എന്ന അവളുടെ മറുപടി എനിക്ക് ആശ്വാസം പകർന്നു.
അല്പം തിരക്കിലാണെങ്കിലും എന്തെങ്കിലും കുറിക്കണമെന്ന് നിർബന്ധമായിരുന്നു.അങ്ങനെയാണ് ആ കുറിയ എഴുത്ത് പിറവി കൊണ്ടത്.
ഏവർക്കും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും പുതിയ ഹിജ്റവർഷം ആശംസിക്കുന്നു. അല്ലാഹു നമ്മെ വിജയികളുടെ കൂട്ടത്തിൽ ചേർക്കട്ടെ ആമീൻ.
#adilatakbar
#much obliged
Post a Comment
Share your thoughts