നീറും മനസ്സുകൾക്ക് ആശ്വാസവചസ്സുകൾ നല്കിയ,
ചുറ്റിലും പൂർണ്ണപ്രഭ വീശിയ,
താണ്ടിയ വഴികളത്രയും
കനകാഭരണങ്ങൾ വിതറിയ
നിസ്തുലപ്രതിഭ!
മർഹൂമ ശംസീന വഫിയ്യ!
കണ്ടു കൊതി തീരും മുൻപ്
പറന്നകന്നില്ലെ.....
ആസ്വദിച്ചു തീരും മുൻപ്
മാഞ്ഞുപോയില്ലെ...
ആ സവിധത്തിലേക്ക്
ഈ എളിയ ശിഷ്യ സമർപ്പിക്കുന്നു.
____________________________________
ഓർക്കാപ്പുറത്തൊരു വിധിയും വന്നുവിളിച്ചതും
ഇനിയില്ലയുലകിതിലെന്നു ചൊല്ലി പിരിഞ്ഞതും
പുലരി കഴിഞ്ഞ് പുണ്യദിനമിൽ യാത്രയായ്
ഉടയോനവന്റെ സവിധമിൽ ചെന്നെത്തലായ്
നീറുന്നു നോവായ് മനമതിൽ എന്നെന്നും
നിറയുന്നു കൺകൾ ഓർക്കുകിൽ അവയെന്നും
വിദ്യാർത്ഥിവൃന്ദഹൃദയവും വിങ്ങുന്നതാ
ഗുരുവന്ദ്യരും വ്യസനത്തിലായ് കരയുന്നതാ
കലാലയം അത് മൂകമായ് തേങ്ങുന്നുവോ
വിടരുന്ന പൂക്കൾ മൗനിയായ് അടരുന്നുവോ
ജ്ഞാനസ്വരൂപവീചിയിൽ തിളങ്ങിയും
സേവനപാതയിൽ ചടുലത കാട്ടിയും
ഓർക്കുന്നു നാമിന്നാ ദിനങ്ങളൊക്കെയും
ഓടിനടന്ന് കളിച്ചിരുന്ന കാലവും
മുന്നേ പറന്നൊരു ഹൂറിയായവർ മാറുകിൽ
കൈകോർത്തിടാനായ് സുവർഗ്ഗമില് നാം ചെല്ലുകിൽ
ഒരുമിച്ചിടേണം തമ്പുരാനെ നിൻ ഗേഹമില്
അബദൻ നിലക്ക് ഫിറാഖതില്ലാ ജന്നത്തിൽ
_____________________________________
അല്ലാഹുവേ ആഖിറം വെളിച്ചമാക്കണെ..
ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണ ..
ആമീൻ

اللهم أعل درجتها
ReplyDeleteآمين يا رب العالمين
Deleteاللهم اغفرلها وارحمها وأدخلها الجنة مع الأبرار
ReplyDeleteآمين يا رب العالمين
ReplyDeleteMay Allah lighten her akhira
ReplyDeleteameen
ReplyDeletePost a Comment
Share your thoughts