The Dreams were Shedded in the Tears(published on 4th July) continues.

അങ്ങനെയിരിക്കെയാണ് ആ അറിയിപ്പു വന്നത്.
        'ഫെസ്റ്റ് നടക്കാൻ പോകുന്നു'!! അൽഹംദുലില്ലാഹ്! പലതവണ സ്തുതിച്ചു .എൻറെ ഊർജ്ജം എങ്ങും പോയിട്ടില്ല.കോളേജ് ഫെസ്റ്റില്ലാത്ത വർഷമായിരിക്കുമല്ലോ എന്ന വിഷമത്തിൽ നിന്നും ഞാൻ മുക്തി നേടിയിരുന്നില്ല.പ്രതിസന്ധികൾക്കിടയിലും ചെറിയ തോതിലെങ്കിലും നടത്താനായെങ്കിൽ എന്ന പ്രാർത്ഥനയിലായിരുന്നു ഞാൻ .

ആരവങ്ങളും ആഘോഷങ്ങളുമായി...ആവാസിന്റെ ചുണക്കുട്ടികൾ ഇനി 'മൈക്കലാഞ്ചലോ ' എന്ന വിശ്വവിഖ്യാത ഇറ്റാലിയൻ പെയിന്ററുടെ  നാമധേയത്തിൽ 'ക്യാൻവാസ് ' എന്ന പോർക്കളത്തിൽ അണിനിരക്കും. ഓഫ്സ്റ്റേജ് മത്സരങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി നടന്നുകൊണ്ടിരുന്നു. ഗ്രൂപ്പംഗങ്ങളെ ആവേശഭരിതരാക്കിയിട്ടുണ്ട്. എല്ലായ്പ്പോഴും പ്രതീക്ഷ മാത്രം.
_the stage

ഞാനോർക്കുന്നു, അറബി പ്രബന്ധ രചന കഴിഞ്ഞപാടെ ഒട്ടും വിശ്രമമില്ലാതെ മലയാള പ്രബന്ധം എഴുതിയിട്ടുണ്ട്.    
_essay arabic

_essay malayalam
 
لكل مقام مقال എന്ന വിഷയത്തിൽ കാലികപ്രസക്തമായി ഉത്തരേന്ത്യൻ കർഷകരുടെ വിലാപം അറബി ഭാഷയിൽ കവിതയാക്കിയതോർക്കുന്നു. കേരളത്തിൽ സംഭവിച്ച വെള്ളപ്പൊക്കത്തെ സംബന്ധിച്ച് വിലപിക്കുന്ന കവിയുടെ കവിത പഠിച്ചുവെച്ചത് വലിയ മുതൽക്കൂട്ടായി എന്നു തന്നെ പറയാം.
_poem arabic

'തോൽക്കുന്നവരുടെ ചിരി ' എന്ന വിഷയത്തെ ആസ്പദമാക്കി കർഷകന്റെ സമരമുറകൾ വിജയത്തേരിലേറുന്നത് മലയാളത്തിൽ കവിതയാക്കി... കവിയരങ്ങായതിനാൽ സ്റ്റേജിൽ ആലപിച്ച് അരങ്ങുതകർക്കുകയും വേണം. അതാലോചിക്കുമ്പോൾ ജാള്യത തോന്നും. എന്നാലും അവസരം കളയരുതല്ലോ.ആലപിക്കാത്തതിൻറെ പേരിൽ പോയിൻറ് നഷ്ടപ്പെടരുതല്ലോ...അപ്പോ പിന്നെ കടലാസിലെ വരികളിൽ മാത്രം കണ്ണുനട്ട്, തന്റെ മുന്നിൽ ആരുമില്ലെന്ന് സങ്കൽപ്പിച്ച്, ഉച്ചത്തിൽ ആലപിക്കും. എന്റമ്മോ ആരെല്ലാം ചെവി പൊത്തിക്കാണും??! അതൊന്നും നമ്മൾ നോക്കേണ്ടതില്ലല്ലോ...
_kaviyarangu 

പ്ലസ്ടു പഠനകാലം മുതൽ കവിയരങ്ങ് എന്റെ വ്യക്തിഗതഇനങ്ങളിൽ ഒന്നായി കൂടെ കൂടാറുണ്ട്. എന്താണെന്ന് പോലും അറിയാതെയാണ് അന്ന് മത്സരിക്കാൻ എത്തിയത്. 
"നിനക്ക് ലഭിക്കുന്ന വിഷയത്തിൽ ഈണം നൽകി കവിത രചിക്കണം. അഞ്ചു മിനിറ്റോളം ദൈർഘ്യമേറിയതായിരിക്കണം. റാഷീ ... നിനക്ക് കഴിയും.നീ ചെയ്യണം. നമ്മുടെ ടീമിന് വേണ്ടി... മറ്റാരുമില്ല..."
ഇത്രയും പറഞ്ഞ് ചെസ്റ്റ്നമ്പറും പറഞ്ഞു തന്ന് സീനിയർ സഹോദരി സഹ്‌ല ബത്തൂല എന്നെ മത്സരവേദിയിൽ കയറ്റി. ആ ക്ലാസ്റൂമിലെ ജനലിനോട് ചേർന്ന് ഒരു ബെഞ്ചിനറ്റത്തിരുന്ന് ഞാൻ രചിച്ചു. ജാതി മത വർഗീയതയുടെ പേരിൽ ജുനൈദും അഖ്ലാഖും കൊല്ലപ്പെട്ട അന്നത്തെ സമസ്യകളെ ഞാൻ എന്റെ കവിതയിലെ വിഷയങ്ങളാക്കി. പതിഞ്ഞ സ്വരത്തിൽ ഈണത്തിൽ പാടിക്കൊണ്ടാണ് ഞാൻ എഴുതിയത്. ഞാൻ പോലും അറിയാതെയാണ് 'നിറമിഴിയോടെ ' എന്ന ആ കവിത പിറന്നത്. 
_kaviyarangu

പിന്നീട് 'celestial meet 2017'എന്ന ക്യാമ്പസ് ഫെസ്റ്റിൽ ഞാൻ ആലപിക്കുകയും പ്രിയ ഗുരു റംല ടീച്ചർ അമ്പലക്കടവ് അടക്കമുള്ള ജൂറിസ് ഉഷാറായിട്ടുണ്ട് എന്നറിയിച്ചതും ഫലം വന്നപ്പോൾ ആദ്യസ്ഥാനം തന്നെ കരസ്ഥമാക്കിയതും നിറമുള്ള ഓർമ്മകളായി മനസ്സിൽ ശേഷിക്കുന്നുണ്ട്.

ഫെസ്റ്റിന് ദിവസങ്ങൾ മാത്രം ബാക്കി.... ഗാനം, പ്രസംഗം പോലുള്ളവ റെഡിയാക്കണം... മനപ്പാഠമാക്കണം... പരിശീലനം നടക്കണം... അല്ലായെങ്കിൽ എല്ലാം നഷ്ടമാകും... എട്ടിൽ പോട്ടേണ്ടി വരും... പൊട്ടിയാൽ പിന്നെ നാണക്കേടാകും... തലയുയർത്തി നടക്കാൻ പറ്റത്തില്ല... ഇതെല്ലാം കണക്കുകൂട്ടി എൻറെ ഹൃദയം വിറച്ചു.

നാലോളം ഓൺസ്റ്റേജ് ഇനങ്ങൾ എൻറെ തലയിൽ തന്നെ കെട്ടി വെച്ചിട്ടുണ്ട്. അവയെല്ലാം പഠിക്കാൻ നേരം കിട്ടുമോ എന്ന ആധിയിൽ മറ്റാരെയെങ്കിലും മത്സരിപ്പിക്കാം എന്ന തീരുമാനത്തിലെത്തി.പക്ഷേ വൈകിയ വേളയിൽ അതിനു സാധിച്ചില്ല. അതുകൊണ്ട് തലകുത്തിമറിയുക തന്നെ വേണം.

മുഷാഅറ എത്തിപ്പിടിക്കാനാവില്ല എന്നു ഞാനുറപ്പിച്ചു. രണ്ടുപേരടങ്ങുന്ന ടീമായാണ് മത്സരിക്കുക എന്നതിനാൽ എൻറെ കൂട്ടാളി നിഷാനയെ മാക്സിമം പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ മത്സരത്തിൽ മൂന്നു ചാൻസും നഷ്ടപ്പെട്ട് ആദ്യം പുറത്താക്കപ്പെട്ട, അല്ല ഇറങ്ങിപ്പോരേണ്ടിവന്ന ടീം ഞങ്ങളായിരുന്നു എന്നത് ഞാനോർത്തു വെക്കുന്ന രസകരമായ തോൽവിയാണ്.

മലയാള പ്രസംഗം എനിക്കു വേണ്ടി ഞാൻ തന്നെ തയ്യാറാക്കണമായിരുന്നു. യുക്തിവാദവുമായി ബന്ധപ്പെട്ട വിഷയമാണ്. എഴുത്ത് ആരംഭിച്ചു. ഫെസ്റ്റിന്റെ ദിവസമായിട്ടും എഡിറ്റിംഗ് കഴിഞ്ഞിട്ടില്ല. മനപ്പാഠമാക്കിയിട്ടില്ല. ആകെ പ്രശ്നം... തലേന്ന് പാതിരാത്രി കഴിഞ്ഞും പുലർച്ചക്കും ഞാൻ പ്രസംഗത്തിനു മുൻപിൽ കുത്തിയിരിപ്പായിരുന്നു.

ഏഴരയോടെ പ്രോഗ്രാം ആരംഭിച്ചു. ആദ്യ മത്സരം ഖിറാഅത്തായിരുന്നു .ഞാൻ പങ്കെടുത്തു, രണ്ടാം സ്ഥാനം നേടി.
അടുത്ത ഫോക്കസ് പ്രസംഗം! വാക്കുകൾ കിട്ടാതെ നിൽക്കുന്നത്പോലും മനസ്സിലൂടെ കടന്നുപോയി. ഞാൻ സഹലീഡർ ജിഷാനയെയും വിളിച്ച് ഒഴിഞ്ഞ ക്ലാസ്റൂമിൽ പോയി പഠിക്കാൻ തുടങ്ങി. ഓരോ തവണയും തെറ്റുകൾ സംഭവിക്കുന്നുണ്ട്. സമയ ക്രമീകരണവും പിഴക്കുന്നുണ്ട്. നിരന്തരം ഞാൻ പ്രസംഗിച്ചു കൊണ്ടേയിരുന്നു. എൻറെ ഊഴം എത്തി. സ്റ്റേജിൽ കയറി വലിയ വായിൽ പ്രസംഗിച്ചു. എഴുതിപ്പഠിച്ചത് ഓർമ്മ ലഭിക്കാത്തതിനാൽ ആദ്യഭാഗത്ത് അല്പം നിമിഷപ്രസംഗം ആയിരുന്നു. എങ്കിലും കുഴപ്പമില്ലാതെ ചെയ്തു. എന്തായാലും ഫസ്റ്റ് നഷ്ടപ്പെട്ടു, സെക്കന്റ് അല്ലെങ്കിൽ തേഡ് ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചു. ഫലം വന്നപ്പോൾ ഫസ്റ്റു തന്നെ! അൽഹംദുലില്ലാഹ്!

പ്ലസ്‌വൺ ക്ലാസ് മുതൽ മലയാള പ്രസംഗത്തിന്റെ ആദ്യ മൂന്നുസ്ഥാനക്കാർക്കുള്ള ട്രോഫികളിലൊന്ന് എന്റെ വീട്ടിൽ കാണാം. അൽഹംദുലില്ലാഹ്! എന്റെ സീനിയർ സഹോദരി മുഫീദയെന്നവരാണ് ആദ്യ പ്രസംഗത്തിന് എന്നെ തയ്യാറാക്കിയത്. ഈ നിമിഷം എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

വിജയികളുടെ കൂടെ അതാത് ടീമുകളും കൂടി ചേർക്കുമല്ലോ... അതാണ് ഹരം! 'മൈക്കലാഞ്ചലോ ' എന്നു ഉയർന്നു കേൾക്കുമ്പോൾ ആഹ്ലാദഭരിതരാകും. എല്ലാത്തിനും അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് എന്ന വാചകമായിരുന്നു പറയാനുണ്ടായിരുന്നത്.

പദപ്പയറ്റ് തലേന്നാണു നടത്തിയത്.അതായിരുന്നു ആദ്യത്തെ ഓൺസ്റ്റേജ് മത്സരം. തംഹീദിയയിലും ആലിയയിലും ടീം വിജയിച്ചിട്ടുണ്ട്.വിജയ തേരോട്ടം ആരംഭിച്ചു... പിന്നീടങ്ങോട്ട് വിജയത്തിന്റെ മാലപ്പടക്കം തന്നെ... ടീമിന്റെ നാമം ഓരോ ഫലപ്രഖ്യാപനത്തിലും ഉയർന്നു കേട്ടു.അതിയായി സന്തോഷിക്കരുതെന്നും അവസാനം വരെ വിജയം നിലനിൽക്കാൻ പ്രാർത്ഥിക്കണമെന്നും ഞാൻ നിർദ്ദേശം നൽകി. ടീമിൻറെ ഗ്രീൻ റൂമിൽ ആരും കാണാതെ ചാടിക്കളിച്ചു.

മൈക്കലാഞ്ചലോ മുമ്പിൽ തന്നെ! പിന്മാറുന്ന പ്രശ്നമില്ല! മുശാഅറ ഒഴികെ എല്ലാ മത്സരങ്ങളിലും വിജയം കൈവരിച്ചു. ക്യാപ്റ്റൻ എന്ന നിലക്ക് വല്ലതും ചെയ്യണമല്ലോ... മൈക്കലാഞ്ചലോക്ക് പോയിന്റുകൾ സമ്മാനിച്ചു.

ഗ്രൂപ്പ് സോങ് ഫസ്റ്റടിച്ചു ! പാവം മക്കൾ ! കുറേ കഷ്ടപ്പെട്ടിട്ടുണ്ട്.
ന്യൂസ് റീഡിങ് പോയിൻറ്കളുടെ വ്യത്യാസത്തിൽ സെക്കൻഡ് നേടി.
ഓരോ അംഗങ്ങളും ടീമിന് വേണ്ടി ത്യജിച്ചു ...തംഹീദിയ്യ വിഭാഗം മത്സരയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി സയ്യിദ ഹനൂന ടീമിന്റെ താരമായി.തുടക്കം മുതൽ ഒടുക്കം വരെ മുൻനിര നിലനിർത്തി ഓവറോൾ ചാമ്പ്യന്മാരായി. അല്ലാഹു അക്ബർ! വലില്ലാഹിൽ ഹംദ്!

സമ്മാനദാനം പാതിരാക്ക്... പലരും ഉറങ്ങിയിട്ടുണ്ട്. എന്റെ ഊർജ്ജം ചോർന്നിട്ടില്ല. അധ്യാപകരും സ്റ്റിയറിംഗ് കമ്മിറ്റിയും ഉണർവ്വിൽ തന്നെ.

വിജയികളെ വിളിച്ച് മൊമെന്റോയും ട്രോഫിയും സമ്മാനിച്ചു. എനിക്കും ചിലത് നേടാനായി.
_the 'canvas' offered these

ക്ഷീണിച്ചുറങ്ങിയ, എന്റെ ടീമിനു വേണ്ടി പ്രയത്നിച്ച് വിജയിച്ച വിദ്യാർത്ഥിനികൾക്ക് മറ്റൊരവസരത്തിൽ അധ്യാപകർ തന്നെ നൽകണമെന്ന് ഞാൻ വാശി പിടിച്ചു.
ടീം ക്യാപ്റ്റൻസ് കൈമാറിയാൽ മതിയെന്നായപ്പോൾ, അധ്യാപകർ തന്നെ നൽകാം എന്ന മറുപടി ലഭിക്കും വരെ ഞാൻ വിഷമിച്ചു കരഞ്ഞു. കാരണം തന്റെ പ്രയത്നത്തിനു ലഭിക്കുന്ന അംഗീകാരമാണ് ഓരോ സമ്മാനവും, അത് അധ്യാപകരുടെ പക്കൽ നിന്നാകുമ്പോൾ മാറ്റുകൂടും, മനസ്സ് നിറയുകയും ചെയ്യും. എന്നെപ്പോലെ ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ടാവില്ലെ... ഞാനോർക്കുന്നു, അന്ന്എന്റെ സമ്മാനങ്ങൾ പലതും കരഞ്ഞുകലങ്ങിയ കണ്ണുകളുമായിട്ടാണ് ഏറ്റുവാങ്ങിയത്.

പിറ്റേന്ന് സർട്ടിഫിക്കറ്റ് വിതരണം നടത്തിയ വേദിയിൽ അധ്യാപകർ മൈക്കലാഞ്ചലോയുടെ വീരപുലികൾക്ക് ട്രോഫികൾ സമ്മാനിച്ചു. എന്റെ ഹൃദയം ചിരിച്ചു. സ്വന്തം സഹോദരിയും അധ്യാപികയുമായ സകിയ്യ.പികെയിൽ നിന്നും മത്സരിച്ച ഒമ്പതു പരിപാടികളിൽ ഒന്നൊഴികെയുള്ളവയുടെ സർട്ടിഫിക്കറ്റുകൾ സന്തോഷപൂർവ്വം ഏറ്റുവാങ്ങി. അൽഹംദുലില്ലാഹ്! എന്റെ ക്യാമ്പസ് എനിക്കു സമ്മാനിച്ച അവസാന ഫെസ്റ്റ് സർട്ടിഫിക്കറ്റുകൾ!!
_the 'canvas' gifted these

മറ്റൊരിക്കൽ എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് ,സമ്മാനം ഏറ്റുവാങ്ങുമ്പോൾ തന്നെ! പ്ലസ്ടു പഠനകാല ക്യാമ്പസ് ഫെസ്റ്റ് നടന്നു. തംഹീദിയ്യ സീനിയർ വിദ്യാർത്ഥിനികളിലൊരാളാണു ഞാൻ. പറ്റാവുന്ന മത്സരങ്ങളിലെല്ലാം പങ്കെടുത്തു വിജയിച്ചു. സർഗ -കലാപ്രതിഭാപട്ടം നേടി. അങ്ങനെ 'celestial meet 2017'- ന്റെ കലാതിലക പട്ടവും നേടി. എല്ലാത്തിനും മനോഹരമായ ട്രോഫികൾ ഉണ്ടായിരുന്നു. മുത്തുകൾ കോർത്ത വലിയ രണ്ടു ട്രോഫികളും പുസ്തകം തുറന്നു വച്ചതു പോലെയുള്ള വലിയൊരു ട്രോഫിയും പ്രിയഗുരു റംല ടീച്ചർ എനിക്ക് സമ്മാനിച്ചു. 
_sarga prathibha-kala prathibha-kala thilakam

ഓരോന്നു സമ്മാനിക്കുമ്പോഴും ടീച്ചർ മുഖത്തുനോക്കി മനോഹരമായി ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം ഞാൻ തലതാഴ്ത്തി കരയുകയായിരുന്നു. എന്തിനാണെന്നറിയില്ല. അവസാനം ടീച്ചർ പറഞ്ഞു: "റാഷിദാ ... ഇത് നിന്റെ വീട്ടിലെ ഷോക്കെയ്സിൽ വെക്കാനുള്ളതല്ല, ഇതിൽ കാണുന്ന ഓരോ മുത്തുകളാകണം നീ..."
ഈ വാക്കുകൾ കൂടിയായപ്പോൾ ഞാനാകെ തളർന്നു പൊട്ടിപ്പൊട്ടിക്കരഞ്ഞു.
************************
_the canvas stage
-usthad muhammad faizy adimali& usthad abdulhakeem faizi adrsseri
_the team-captain tag 
-translation eng-arb
_report writing malayalam
_the champions

#kudos to michelangelo legends
#canvas
#bafakhywafiyya
#teachers
#steering committee
#sahlabathoola
#mufeeda
#jishana
#nishana
#hanoonabeevi
#ramlateacher
#zakiyyapk
#https://youtu.be/24Q9RkzJLG4

3 Comments

Share your thoughts

Post a Comment

Share your thoughts

Previous Post Next Post