പ്ലസ് ടു ഡിഗ്രി പഠനകാലത്ത് സമ്പാദിച്ചു കൂട്ടിയ ജേണലുകളിലൊന്നിലൂടെ ഇന്നലെ കണ്ണോടിച്ചു.

താളുകൾക്കിടയിൽ 'സ്വദ്ർഉസ്താദും' ഉണ്ടായിരുന്നു. വളവന്നൂർ ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ അഞ്ചാം വർഷം പഠിക്കുമ്പോഴാണ് 'സ്വദ്ർ ഉസ്താദ്' വായിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2021 ജനുവരി 14ന്.

മുമ്പ് വായിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും കൊറോണ കാരണം അടിയന്തിരമായി ഹോസ്റ്റൽ അടച്ചുപൂട്ടേണ്ടി വന്നതിനാൽ അത് പാതിവഴിയിലായി. പിന്നീട് ഹോസ്റ്റൽ തുറന്നപ്പോൾ ആവേശത്തോടെ വീണ്ടും വായന തുടർന്നു.


സ്വദ്ർ ഉസ്താദ്!!!

ചെമ്മാടിന്റെ എല്ലാമെല്ലാം!! 


"വിനയം കൊണ്ട് വ്യക്തിത്വം സമ്പന്നമാക്കിയ അപൂർവ്വ ജീവിതങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. ഉന്നതിയുടെ ഉഹ്ദ് മല കടന്നാലും ദൈവീക ദാസനെന്ന ബോധത്തിൽ സ്വയം താഴ്ന്നു മഹത്വമാർജിക്കുന്നവരാണവർ. സ്വയം മഹത്വം കയ്യാളുന്നവർക്കിടയിൽ ഇവർ അതുല്യ തേജസ്സോടെ പ്രകാശം പരത്തി നിൽക്കും. അത്തരം ഒരു ജീവിതത്തിൻറെ പ്രതീകമായിരുന്നു സ്വദ്ർ ഉസ്താദ് എന്ന് പറയുന്നതാകും ആ ജീവിതത്തിന് നൽകുന്ന ഏറ്റവും യുക്തമായ നിർവചനം".


ഈ മഹാമനീഷിയെ കുറിച്ച് പലപ്പോഴായി കേട്ടിട്ടുണ്ട്, ആ ജീവിത താളുകൾ പലപ്പോഴായി മറിച്ചിട്ടുമുണ്ട്. എങ്ങനെയെന്നല്ലേ..... അദ്ദേഹത്തിൻറെ ഏക മകനും ഞങ്ങളുടെ ഗുരുവുമായ ഖുബൈബ് വാഫി ഉസ്താദിലൂടെ... ഉസ്താദിൻറെ ക്ലാസുകളിൽ പലപ്പോഴും ആ ഉപ്പ വരാറുണ്ടായിരുന്നു. തഹജ്ജുദിന്റെ സമയത്ത് പ്രാർത്ഥനയിൽ മുഴുകി പൊട്ടിക്കരയുന്ന ഉപ്പയെയാണ് പലപ്പോഴും ഞാൻ എഴുന്നേൽക്കുമ്പോൾ കാണാറുള്ളതെന്ന് ഉസ്താദ് പങ്കുവെച്ചതോർക്കുന്നു.


ഉപരിപഠനത്തിന് നാട് വിടുന്നതിനെക്കുറിച്ച് ഉപ്പയോടാരാഞ്ഞപ്പോൾ അവിടുന്ന് നൽകിയ മറുപടിയും ഞാനോർക്കുന്നു. പ്രായമായ ഈ പിതാവിൻറെ വഫാത്തിന്റെ സമയത്ത് നിസ്കാരത്തിന് നേതൃത്വം നൽകാനുള്ള വ്യക്തിയായതുകൊണ്ട് ദൂരെ പോകുന്നത് പ്രയാസമാകില്ലേ എന്നായിരുന്നു അതിൻറെ പൊരുൾ.

"മാതാപിതാക്കളുടെ ഗുരുത്വ പൊരുത്തം അതാണെടോ ഏറ്റവും വലുത്. അത് കഴിഞ്ഞിട്ട് മതി ജോലീം വിദ്യാഭ്യാസൊക്കെ" എന്നുണർത്തുകയായിരുന്നു ഖുബൈബുസ്താദ്.

എല്ലാം പറഞ്ഞു കഴിയുമ്പോൾ "അല്ലാഹു എൻറെ ഉപ്പാക്ക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ" എന്ന ഒരു പ്രാർത്ഥനയുണ്ട്. വെറുമൊരു പ്രാർത്ഥനയല്ല, കണ്ണീരിൽ ചാലിച്ച, ശബ്ദം ഇടറിയുള്ള തേട്ടം!


ഏതു ഭാഷയിലെയും അക്ഷരങ്ങൾ സ്‌ഫുടമായി ഉച്ചരിച്ചിരുന്ന ഉസ്താദ് തൻ്റെ മകനു നൽകുന്ന ഉപദേശം ഇപ്രകാരമാണ്, "മതവിദ്യക്ക് ഊന്നൽ നൽകി ഉപകാരപ്രദമായ ഭൗതികവിദ്യ നന്നായി ആർജിക്കുക."


എന്തെങ്കിലും സാധനം നഷ്ടപ്പെട്ടാൽ ഖിള്ർ (അ)ൻ്റെ പേരിൽ യാസീൻ ഓതി തിരഞ്ഞാൽ തിരികെ കിട്ടും എന്നതും ഞാൻ അതിൽ വായിച്ചു.


നിങൾ അറിയണം,ഈ പുസ്തകം എൻറെ ഗുരുവാണ്! അഥവാ സ്റ്റേജ് ഫിയർ എന്നതിന്റെ മലയാള പദം പഠിപ്പിച്ച ഗുരു! സഭാകമ്പം എന്ന് മലയാളത്തിൽ ഞാൻ ആദ്യമായി പഠിക്കുകയായിരുന്നു. ഇത്തരത്തിൽ എന്നെ ഹഠാദാകർഷിച്ച മലയാള പദങ്ങൾ ഞാൻ കുറിച്ചുവെച്ചിട്ടുണ്ട്. അത് ഇവയാണ്.



ഇന്ന് ഉസ്താദിൻറെ പത്താം ആണ്ടുദിനമാണ്. അല്ലാഹുവേ അവരോടൊപ്പം ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണെ ആമീൻ.

സ്വദ്ർ ഉസ്താദിൻറെ പത്നിയും ഖുബൈബുസ്താദിൻറെ മാതാവുമായ ബീക്കുട്ടി ഉമ്മയെ നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്.അൽഹംദുലില്ലാഹ്! പ്രായാധിക്യത്തിനിടയിലും  ഖുർആൻ പാരായണത്തിലും മറ്റു വായനകളിലും മുഴുകുന്ന സുന്ദരിയായ വല്യുമ്മ! അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ആമീൻ.


#swadrusthad

#usthadkhubaibwafychemmad

#plz do subscrb the channel 'Khubaib Wafy Chemmad'

https://youtube.com/channel/UCb_bEWKbTkwm7T9BOctmQJw

4 Comments

Share your thoughts

Post a Comment

Share your thoughts

Previous Post Next Post