കളിവഞ്ചി
_______________
പണ്ടെന്നോ ഒഴുക്കിവിട്ട
കളിവഞ്ചികളാണ് 
ഇന്ന് രക്ഷക്കെത്തിയത്.
*****

തൂലിക
_____________
പലപ്പോഴും
തൂലികത്തുമ്പിന്
നാവിനേക്കാൾ
ശക്തിയുള്ളതായി
അനുഭവപ്പെടുന്നു.
*****

മനുഷ്യൻ
___________
മുഷ്ടി ചുരുട്ടിയവൻ്റെ
മടക്കം
മലർക്കെ തുറന്ന്.
*****

മൗനം
_________
ഭാഷയില്ലായിരുന്നുവെങ്കിൽ 
നാമെല്ലാം ഊമകൾ.
*****

വിഡ്ഢി
_________
സ്വജീവൻ കാലനു
സമർപ്പിക്കണമെന്നു കേട്ടപ്പോൾ
തീരുമാനിച്ചതാണ്,
ഒരിക്കലും പിടികൊടുക്കുകയില്ലെന്ന്.
അങ്ങനെ,
തൊട്ടപ്പുറത്തെ മാവിൻകൊമ്പിൽ
കയറൊരുക്കി.
ആരും കാണുന്നില്ലെന്നു ഉറപ്പുവരുത്തി.
പിന്നെ കണ്ടത് തൂങ്ങിയാടുന്ന നരനെ.
******

Post a Comment

Share your thoughts

Previous Post Next Post